കൊണ്ടോട്ടി ഗ്യാസ് ഏജന്‍സിക്കെതിരേ ഗുണഭോക്താക്കള്‍
പള്ളിക്കല്‍: വീടുകളിലെത്തി ഗ്യാസ് ഗുണഭോക്താക്കളെ കൊണ്ട് നിര്‍ബന്ധിച്ച് ഇന്‍ഷുറന്‍സ് ചെയ്യിപ്പിക്കുന്നുവെന്നാരോപിച്ച് കൊണ്ടോട്ടി ഐ.ഒ.സി ഗ്യാസ് ഏജന്‍സിക്കെതിരേ ഗണഭോക്താക്കള്‍. കൊണ്ടോട്ടി ഗ്യാസ് അലൈഡ് സര്‍വിസ് എന്ന ഏജന്‍സിയുടെ പേരിലാണ് പള്ളിക്കല്‍ ബസാര്‍ ഭാഗങ്ങളിലെ വീടുകളിലെത്തി 150 രൂപ വിതം ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കി ഇന്‍ഷൂറന്‍സ് എടുപ്പിച്ചത്.
ഗ്യാസ് കണക്ഷനുള്ളവര്‍ നിര്‍ബന്ധമായും ഇന്‍ഷൂര്‍ ചെയ്തിരിക്കണമെന്ന് ഏജന്‍സിക്ക് വേണ്ടി വീടുകളില്‍ എത്തുന്നവര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതോടെ ഇന്‍ഷൂര്‍ ചെയ്തില്ലെങ്കില്‍ ഗ്യാസ് കണക്ഷന്‍ നഷ്ടമാകുമെന്ന ഭയത്താല്‍ പലരും പണം നല്‍കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ മറ്റു പ്രദേശങ്ങളിലും പ്രദേശത്ത് തന്നെ ഗ്യാസ് വിതരണം ചെയ്യുന്ന മറ്റു ഏജന്‍സികളും ഇത്തരത്തില്‍ ഇന്‍ഷൂറന്‍സിന്റെ പേരില്‍ ഗുണഭോക്താക്കളെ ചൂഷണം ചെയ്യുന്നില്ലായെന്നും കൊണ്ടോട്ടിയിലെ ഗ്യാസ് ഏജന്‍സിയുടെ ഓഫിസിലേക്ക് ഇതുമായി ബന്ധപ്പെട്ട് അന്വാഷണം നടത്തിയപ്പോള്‍ വ്യക്തമായ മറുപടിയല്ല ലഭിച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ഇതോടെ ഇന്‍ഷൂറന്‍സിന്റെ പേരിലുള്ള പിരിവ് ഏജന്‍സിയുടെ തട്ടിപ്പാണെന്നാരോപിച്ച് പണം അടച്ച പലരും പിന്നീട് പണം ഈടാക്കാന്‍ എത്തിയ യുവാവില്‍ നിന്നും നല്‍കിയ പണം തിരിച്ചു വാങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."