HOME
DETAILS
MAL
കൊണ്ടോട്ടിയില്‍ കടകളില്‍ പരിശോധന
backup
May 16 2017 | 21:05 PM
കൊണ്ടോട്ടി: കൊണ്ടോട്ടി മുതല്‍ കൊളത്തൂര്‍ ജങ്ഷന് വരെയുള്ള കടകളില്‍ താലുക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിലവിവരപ്പട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാത്തതും തദ്ദേശസ്ഥാപനങ്ങളുടെ ലൈസന്‍സ് ഇല്ലാത്തതുമായ കടകള്‍ക്കെതിരേ നടപടിയെടുത്തു.
കടകളില്‍ വിലവിവര പട്ടിക വയ്ക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ടി. ഗാനാദേവി കര്‍ശന നിര്‍ദേശം നല്കി. പരിശോധനയില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ സി.കെ മുരുകാനന്ദന്, സി. ആരിഫ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.പി സുരേഷ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."