സഊദിയില്‍ പണം വെളുപ്പിക്കല്‍ കേസുകളിലെ പ്രതികളില്‍ ഭൂരിഭാഗവും വിദേശികളാണെന്ന്് റിപ്പോര്‍ട്ട്
ജിദ്ദ: സഊദിയില്‍ പണം വെളുപ്പിക്കല്‍ കേസുകളിലെ പ്രതികളില്‍ 78 ശതമാനവും വിദേശികളാണെന്ന്് റിപ്പോര്‍ട്ട്. കഴിഞ്ഞ കൊല്ലം 36 പണം വെളുപ്പിക്കല്‍ കേസുകളാണ് സുപ്രിം കോടതിക്കു മുന്നിലെത്തിയത്. ഇതില്‍ 19 കേസുകളില്‍ കീഴ്‌ക്കോടതികള്‍ വിധിച്ച ശിക്ഷ സുപ്രിം കോടതി ശരിവച്ചു. എട്ടു വിധികള്‍ സുപ്രിം കോടതി റദ്ദാക്കി. ഒമ്പതു കേസുകളിലെ വിധികള്‍ ഭേദഗതികളോടെ കീഴ്‌ക്കോടതികളിലേക്ക് തന്നെ സുപ്രിം കോടതി തിരിച്ചയച്ചു. ഇന്ത്യക്കാരടക്കം നിരവധി വിദേശികള്‍ പണം വെളുപ്പിക്കല്‍ കേസുകളില്‍ പ്രതികളായിട്ടുണ്ട്. നേരത്തെ നിരവധി തവണ മലയാളികളടക്കം ഈ കേസുകളില്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ വര്‍ഷം കീഴ്‌ക്കോടതി വിധികള്‍ സുപ്രിം കോടതി ശരിവച്ച പണം വെളുപ്പിക്കല്‍ കേസുകളില്‍ 22 പേര്‍ പ്രതികളായിരുന്നു. ഇക്കൂട്ടത്തില്‍ 18 പേര്‍ വിദേശികളും നാലു പേര്‍ സഊദികളുമായിരുന്നു. പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ സഊദി പൗരനും വിദേശിയും ദമാമില്‍ വിചാരണ നേരിടുന്നുണ്ട്. സഊദി പൗരന്റെ സഹായത്തോടെ വിദേശി നടത്തിയ സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ ആറര കോടിയോളം റിയാല്‍ നിക്ഷേപിക്കപ്പെട്ടതാണ് പണം വെളുപ്പിക്കല്‍ കേസ് കണ്ടെത്തുന്നതിലേക്ക് നയിച്ചത്. 2014 ഫെബ്രുവരി അഞ്ചു മുതല്‍ 2015 ഫെബ്രുവരി അഞ്ചു വരെയുള്ള കാലത്ത് സ്ഥാപനത്തിന്റെ അക്കൗണ്ടിലെ നിക്ഷേപം 48 റിയാലില്‍നിന്ന് 6,48,49,992 റിയാലായി ഉയര്‍ന്നു. 2016 വരെ ഈ അക്കൗണ്ട് വഴി നടന്ന മുഴുവന്‍ ഇടപാടുകളുടെയും വിശദമായ കണക്ക് പബ്ലിക് പ്രോസിക്യൂഷന്‍ ശേഖരിച്ചിട്ടുണ്ട്.
അനധികൃത രീതിയില്‍ സമ്പാദിച്ചതാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ മറ്റുള്ളവരില്‍നിന്ന് പണം ശേഖരിക്കുകയും വിദേശങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയും ചെയ്തതിനാണ് സഊദി പൗരനും വിദേശിക്കുമെതിരെ പണം വെളുപ്പിക്കല്‍ ആരോപണം പബ്ലിക് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇരുവര്‍ക്കും പത്തു വര്‍ഷം തടവും 50 ലക്ഷം റിയാല്‍ പിഴയും ചുമത്തണമെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശയാത്ര നടത്തുന്നതില്‍നിന്ന് സഊദി പൗരന് വിലക്കേര്‍പ്പെടുത്തണമെന്നും വിദേശിയെ നാടുകടത്തുന്നതിന് വിധിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."