മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു; അയല്‍വാസി കസ്റ്റഡിയില്‍
മണ്ണഞ്ചേരി: അയല്‍വാസിയുടെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ മധ്യവയസ്കന് പൊലിസ് കസ്റ്റഡിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ 15 -ാം വാര്‍ഡില്‍ പൊള്ളെപ്പറമ്പില് തോമസിന്റെ ഭാര്യ എയ്ഞ്ചല്‍ (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30ന് തോമസിന്റെ വീടിന് പിന്നിലായിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ മണ്ണഞ്ചേരി പൊലിസ് സമീപവാസിയായ ക്ലെമന്റി(പോപ്പന്‍ -50)നെ കസ്റ്റഡിയിലെടുത്തു.
തോമസിന്റെ കുടുംബവും ക്ലെമന്റുമായി വസ്തുസംബന്ധമായ തര്‍ക്കം കുറച്ചുനാളായി നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് രാവിലെയുണ്ടായ തര്‍ക്കവും മര്‍ദനവുമെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടിന്റെ പിന്നാമ്പുറത്തുവച്ച് എയ്ഞ്ചെലിന്റെ മുടിക്ക് കുത്തിപിടിച്ച് മര്‍ദിക്കുന്നത് കണ്ടതായി സമീപവാസി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് പറഞ്ഞു. മക്കള്‍: ജോളി, സോളി പ്രിന്‍സ്. സംസ്കാരം ഇന്ന് ഓമനപ്പുഴ പള്ളി സെമിത്തേരിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."