HOME
DETAILS

മുസ്‌ലിം പെഴ്‌സനല്‍ ലോ ആപ്ലിക്കേഷന്‍ ആക്ടിന് കീഴിലെ ചട്ടം: ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിക്കും: മന്ത്രി

  
backup
June 14 2019 | 22:06 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%aa%e0%b5%86%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b-%e0%b4%86

തിരുവനന്തപുരം: മുസ്‌ലിം പെഴ്‌സനല്‍ ലോ (ശരീഅത്ത്) ആപ്ലിക്കേഷന്‍ ആക്ടിന് കീഴില്‍ പുതുതായി ഇറക്കിയ ചട്ടം സംബന്ധിച്ച് സബോഡിനേറ്റ് ലെജിസ്ലേഷന്‍ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു. ലെജിസ്ലേഷന്‍ സമിതിയുടെ യോഗത്തില്‍ ചട്ടങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിയിരുന്നു. ഈ ചട്ടങ്ങളില്‍ ചില ഭേദഗതികളാകാമെന്നും നടപടിക്രമങ്ങള്‍ ലഘൂകരിക്കാമെന്നും സമിതി നിര്‍ദേശിച്ചതായി അറിഞ്ഞു. സമിതിയുടെ മിനുട്‌സ് ലഭിക്കുന്ന മുറയ്ക്ക് ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
1937ല്‍ ഉണ്ടാക്കിയ നിയമത്തിന്റെ മൂന്നാം വകുപ്പില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഡിക്ലറേഷന്‍ നല്‍കുന്നതിനുള്ള ചട്ടങ്ങളുണ്ടാക്കുകയോ അതിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയോ ഡിക്ലറേഷന്‍ നല്‍കുന്നതിനുള്ള ഫോം പ്രസിദ്ധീകരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ വന്ന ഒരു കേസുമായി ബന്ധപ്പെട്ട് ചട്ടം രൂപീകരിക്കാന്‍ നിര്‍ദേശിക്കുകയും സര്‍ക്കാര്‍ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുകയും ചെയ്തിരുന്നു. ചട്ടം മൂന്ന് പ്രകാരം കസ്റ്റമറി നിയമം ബാധകമായവര്‍ക്ക് ദത്ത്, വില്‍പത്രം, പൈതൃകസ്വത്ത് എന്നിവയില്‍ ശരീഅത്ത് നിയമം ബാധകമാകണമെങ്കില്‍ പ്രത്യേകം ഡിക്ലറേഷന്‍ നല്‍കാനാണ് വ്യവസ്ഥ ചെയ്തിരുന്നത്. ഈ വ്യവസ്ഥ എല്ലാ മുസ്‌ലിംകള്‍ക്കും ബാധകമായതോ എല്ലാ മുസ്‌ലിംകളും ഡിക്ലറേഷന്‍ നല്‍കേണ്ട സാഹചര്യമോ ഉണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ചുണ്ടായ സംശയം ദൂരീകരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കുകയും ഇതിലൂടെ ഈ വിഷയത്തിലുള്ള അവ്യക്തത പരിഹരിക്കുകയും ചെയ്തതായി മന്ത്രി എ.കെ ബാലന്‍ പി.ടി.എ റഹീമിനുള്ള സബ്മിഷന് മറുപടിയായി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago