ബഹ്റൈനില്‍ ആശൂറാ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
മനാമ: ബഹ്റൈനില്‍ ആശുറാ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മുഹറം 9,10 ദിനങ്ങളായ സെപ്തംബര്‍ 19, 20 ദിവസങ്ങളാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല്‍ഖലീഫയാണ് അവധി സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തവണ ആശൂറാ അവധി, വാരാന്ത്യ അവധിദിനങ്ങളോട് ചേര്‍ന്നു വരുന്നതിനാല്‍ ഫലത്തില്‍ നാലു ദിവസത്തെ അവധി ലഭിക്കും. ഇതോടെ രാജ്യത്തെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ബുധനാഴ്ച മുതല്‍ ശനിയാഴ്ച ഉള്‍പ്പെടെയുള്ള ദിവസങ്ങള്‍ അടഞ്ഞു കിടക്കും
ഒമാന്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും ശ്രേഷ്ഠമായ ആശൂറാഅ് ദിനം(മുഹറം 10) വ്യാഴാഴ്ചയാണ്.
താസൂആഅ്, ആശൂറാഅ് എന്നറിയപ്പെടുന്ന മുഹറം 9.10 ദിനങ്ങളില്‍ വിശ്വസികള്‍ ഐഛിക വൃതാനുഷ്ഠാനത്തില്(സുന്നത്തു നോന്പ്) പങ്കാളികളാകും. വിവിധ മതകാര്യ വിഭാഗങ്ങളുടെ കീഴില്‍ വിപുലമായ ആശൂറാ ദിനാചരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെ ശിയാ വിഭാഗങ്ങളും മഅ്തമുകള് കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."