തടയണ പൊളിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം: ഹൈക്കോടതി
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ചുനീക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. തടയണയിലെ വെള്ളം അടിയന്തരമായി തുറന്നുവിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വെള്ളം എത്രയും പെട്ടെന്നു തുറന്നുവിടാനാണ് കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു ടെക്‌നിക്കല്‍ ഓഫിസറെ നിയമിച്ച് വെള്ളം പൂര്‍ണമായി ഒഴുക്കിക്കളയണം. അതിന് ശേഷം തടയണ പൊളിച്ചുനീക്കണം. നിര്‍ദേശം നടപ്പാക്കി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തടയണ പൊളിച്ചുനീക്കുന്നതില്‍ കുഴപ്പമില്ലെന്ന് മലപ്പുറം കലക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തടയണ പൊളിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും അറിയിച്ചിരുന്നു.
തടയണ പൂര്‍ണമായും പൊളിച്ച് നീക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മാസം മുപ്പതിനകം ഉത്തരവ് നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് അറ്റോര്‍ണിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു. വാട്ടര്‍ തീം പാര്‍ക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിങ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."