ഗര്‍ഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഗര്‍ഭസ്ഥ ശിശു മരിച്ചു
കൊല്ലം: പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഗര്‍ഭസ്ഥ ശിശു മരിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെ കൊല്ലം ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം എസ്ടി ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
മീയണ്ണൂര്‍ സ്വദേശി ഗീതുവിനെ (21) കൊണ്ടുപോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു.
കല്ലുവാതുക്കല്‍ ജംഗ്ഷന് സമീപം ദേശീയപാതയില്‍ വച്ച് ആംബുലന്‍സ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ടിപ്പര്‍ ലോറിയുടെ പിറകില്‍ മറ്റൊരു ടിപ്പര്‍ ലോറിയും ഇടിച്ചു.
അപകടത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
സംഭവത്തില്‍ ഗീതുവിന് പുറമെ അമ്മ പ്രിയ (40), ബന്ധു ആശ (33) ആംബുലന്‍സ് ഡ്രൈവര്‍ കൊല്ലം അഞ്ചാലുംമൂട് സ്വദേശി വിഷ്ണു (28) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."