ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം
കൊച്ചി: പെരുമ്പാവൂരില്‍ ടാക്സിഡ്രൈവറെ കൊലപ്പെടുത്തിയകേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ്. ടാക്സിഡ്രൈവര്‍ പെരുമ്പാവൂര്‍ ഏഴിപ്രം മുള്ളന്‍കുന്ന് തച്ചരുകുടി ഹൈദരാലിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഇടുക്കി പള്ളിവാസല്‍ പോതമേട് മണി (ശെല്വിന് 29), തമിഴ്നാട് തിരുച്ചിറപ്പള്ളി വളയൂര്‍ അമ്മന്‍കോവില്‍ തെരുവില്‍ സെബാസ്റ്റ്യന്‍ (49), തമിഴ്നാട് ഈറോഡ് സ്വദേശി പെരിയാര്‍ നഗര്‍ കൊളുത്തുപ്പള്ളൈ ശിവ(29) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപവീതം പിഴയും കോടതി വിധിച്ചത്.
ജീവപര്യന്തത്തിനു പുറമേ കവര്‍ച്ച ലക്ഷ്യമാക്കി ഗുരുതരമായി പരുക്കേല്‍പ്പിച്ച കുറ്റത്തിന് ഇവര്‍ക്ക് 10 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇവരെ സഹായിക്കാന്‍ കാറിന്റെ വ്യാജ നമ്പര്‍പ്ലേറ്റ് നിര്‍മിച്ച അഞ്ചാം പ്രതി പാണ്ടി(35)ക്ക് ഒരുവര്‍ഷം കഠിനതടവും വിധിച്ചു. കേസിലെ പ്രായപൂര്‍ത്തിയാവാത്ത മൂന്നാം പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പിന്നീടു നടക്കും. ആദ്യമൂന്നു പ്രതികള്‍ക്കെതിരേ കൊലക്കുറ്റവും അഞ്ചാം പ്രതി പാണ്ടിക്കെതിരേ തെളിവുനശിപ്പിച്ച കുറ്റവുമാണു കോടതി കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."