'മൃതസഞ്ജീവനി' കേന്ദ്ര പദ്ധതിയായ സോട്ടോയില്‍ ലയിപ്പിക്കും
കേരള സര്‍ക്കാറിന്റെ അവയവ ദാന പദ്ധതി ആയ 'മൃതസഞ്ജീവനി' കേന്ദ്ര പദ്ധതിയായ സോട്ടോ യില്‍ ലയിപ്പിക്കും. ഇത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാന്‍ സമിതിയെ ചുമതലപ്പെടുത്താന്‍ ഉന്നതതല യോഗം തീരുമാനിച്ചു. ഇതോടെ ജീവിച്ചിരിക്കെയും, മരണാനന്തരവുമുള്ള അവയവ ദാനം ഒരു കുടക്കീഴിലാകും.
കേന്ദ്ര പദ്ധതിയായ 'നോട്ടോ' അഥവാ ദേശീയ അവയവ, ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനിലൂടെയുള്ള അവയവ മാറ്റത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിരീക്ഷണവും മേല്‍നോട്ടവും കൂടുതല്‍ കാര്യക്ഷമമാകും. ഇതിന്റെ കീഴില്‍ സംസ്ഥാനങ്ങളില്‍ 'സോട്ടോ' രൂപീകരിക്കാന്‍ കേന്ദ്രം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
അവയവ മാറ്റങ്ങളില്‍ കൃത്യമായ മേല്‍ നോട്ടം വഹിച്ച് അവയവ കച്ചവടമുള്‍പ്പെടെ തടയുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിനായി സംസ്ഥാനത്തിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി സോട്ടോയില്‍ ലയിപ്പിക്കാന്‍ ആരോഗ്യസെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തില്‍ ധാരണയായി.
മൃതസഞ്ജീവനിയിലൂടെ മസ്തിഷ്‌ക മരണാനന്തര അവയവദാനമാണ് നടത്തിയിരുന്നത്. എന്നാല്‍ സോട്ടോയിലൂടെ ജീവിച്ചിരിക്കുന്നവര്‍ തമ്മിലുള്ള അവയവമാറ്റവും സര്‍ക്കാറിന് ഏകോപിപ്പിക്കാനാകും.
അവയവമാറ്റ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ടിഷ്യു ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ദേശീയ രജിസ്ട്രിയിലേക്ക് അവയവമാറ്റ ശസ്ത്രക്രിയാ വിവരങ്ങള്‍ ശേഖരിച്ച് സ്വീകര്‍ത്താക്കളുടെ പട്ടികയുണ്ടാക്കും. സംസ്ഥാനത്ത് അവയവ കച്ചവടം നടക്കുന്നുവെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് വേഗത്തിലുള്ള നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."