HOME
DETAILS
MAL
സോളിഡാരിറ്റി മാധ്യമ അവാര്‍ഡ് വി.പി നിസാറിന്
backup
May 16 2017 | 21:05 PM
മലപ്പുറം: 2016ലെ സോളിഡാരിറ്റി മാധ്യമ അവാര്‍ഡ് മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാറിന്. കേരളത്തിലെ ആദിവാസികളില്‍നിന്നു വിദ്യാഭ്യാസപരമായി മുന്നേറിയവരെക്കുറിച്ചു തയാറാക്കിയ 'ഊരുകളിലുമുണ്ട് ഉജ്വല രത്‌നങ്ങള്‍' എന്ന വാര്‍ത്താ പരമ്പരയ്ക്കാണ് അവാര്‍ഡ്.
കോഡൂര്‍ വലിയാട് സ്വദേശി അബൂബക്കറിന്റെയും അസ്മാബിയുടെയും മകനാണ്. ഭാര്യ: മുനീറ, മകന്‍: റിഫില്‍ ഷാന്‍. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് നാളെ കോഴിക്കോട് നടക്കുന്ന യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെല്‍ സമാപന ചടങ്ങില്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."