'തണല്‍' പാരാപ്ലീജിയ ക്യാംപ് 21ന്
വടകര: അരയ്ക്കുതാഴെ തളര്‍ന്നു കിടക്കുന്നവരെ എഴുന്നേറ്റിരിക്കാനും നടക്കാനും കഴിയുംവിധം പരമാവധി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 'തണല്‍' പാരാപ്ലീജിയ ക്യാംപ് സംഘടിപ്പിക്കുന്നു. നിലവില്‍ ഇത്തരം ഇടപെടല്‍ നടത്തുന്നതിന് കേരളത്തില്‍ സ്ഥാപനങ്ങളില്ല. ഈ ഘട്ടത്തിലാണ് 'തണല്‍' കണ്ണൂരിലെ പടന്നപ്പാലത്ത് പാരാപ്ലീജിയ സെന്റര്‍ ആരംഭിച്ചത്.
കിടപ്പിലായവരെ മൂന്നു മാസക്കാലത്തേക്ക് അഡ്മിറ്റ് ചെയ്ത് ഫിസിയോ തെറാപ്പിയിലൂടെയും അനുബന്ധ തെറാപ്പി രീതിയിലൂടെയും മറ്റു നിരന്തര ഇടപെടലിലൂടെ മാറ്റം സാധ്യമാക്കുകയാണ് തണലിലെ രീതി. ആദ്യഘട്ടമെന്ന നിലയില്‍ തീര്‍ത്തും കിടപ്പിലായിരുന്ന 10 പേരെ മൂന്നു മാസക്കാലം 'തണല്‍' ഏറ്റെടുത്തിരുന്നു. ഇവരില്‍ ഏഴുപേര്‍ക്ക് എഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞത് ഈ മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ തണലിന് പ്രചോദനമായി.
കൂടുതല്‍ പേരിലേക്ക് ഈ സൗകര്യം എത്തിക്കുകയാണ് ക്യാംപിലൂടെ ലക്ഷ്യമാക്കുന്നത്. കൊയിലാണ്ടി, വടകര, താലൂക്കിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സംഘങ്ങളും തണലും ചേര്‍ന്നാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലു വരെ നടക്കുന്ന ക്യാംപില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. പങ്കെടുക്കുന്നവര്‍ക്കായി കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ 17നകം അവരുടെ പ്രദേശത്തെ പാലിയേറ്റീവ് യൂനിറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0496-2513474.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."