പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് റിമാന്‍ഡില്‍
കുന്ദമംഗലം: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് റിമാന്‍ഡിലായി. കുന്ദമംഗലം ശിവഗിരിയിലെ അന്‍പത്തിരണ്ടുകാരനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം വീട്ടില്‍ വച്ച് പലപ്പോഴായി ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാളെ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
സി.പി.എം ജനങ്ങളെ വിഡ്ഢികളാക്കുന്നു: ആര്‍.എം.പി.ഐ
കോഴിക്കോട്: പയ്യന്നൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വധം സി.പി.എമ്മിന് കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുകയില്ലെന്നതിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പ്രതികളെ സംരക്ഷിക്കില്ലെന്നുമുള്ള കോടിയേരിയുടെ പ്രസ്താവന ജനങ്ങളെ വിഡ്ഢികളാക്കുന്നതാണ്. രാഷ്ട്രീയവും നിയമപരമായും ഇതിനെ നേരിടുന്നതിന് പകരം ഗവര്‍ണറെ ഉപയോഗപ്പെടുത്താനുള്ള ബി.ജെ.പി ശ്രമം പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട സി.പി.എമ്മിന് സഹായകരമായ നിലപാടാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."