കോസ്മോസ് സ്പോര്‍ട്സില്‍ ഫിറ്റ്നസ് ഫെസ്റ്റ് ആരംഭിച്ചു
കോഴിക്കോട്: രാജ്യത്തെ പ്രമുഖ മള്‍ട്ടി ബ്രാന്‍ഡഡ് സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് ഹൈപ്പര്‍മാര്‍ക്കറ്റായ കോസ്മോസ് സ്പോര്‍ട്സില്‍ ഫിറ്റ്നസ് ഉപകരണങ്ങളുടെയും സൈക്കിളുകളുടെയും വന്‍നിരയുമായി ഫിറ്റ്നസ് ഫെസ്റ്റ് ആരംഭിച്ചു. തിരക്കേറിയ ജീവിതത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വീടിനുള്ളിലെ വ്യായാമം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫിറ്റ്നസ് ഫെസ്റ്റിനു പിന്നിലുള്ള ആശയമെന്ന് കോസ്മോസ് സ്പോര്‍ട്സ് മാനേജിങ് എഡിറ്റര്‍ എ.കെ നിഷാദ് അറിയിച്ചു. ട്രെഡ്മില്, സ്പിന്ബാക്ക്, മാഗ്നറ്റിക് ബൈക്ക്, എലിപ്റ്റിക്കല്‍, ട്രെയിനര്‍, ഹോം ജിം തുടങ്ങിയ ഇന്‍ഡോര്‍ എക്യുപ്മെന്റ് ബ്രാന്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡോര്‍ ഹെല്‍ത്ത് എക്യുപ്മെന്റുകളുടെയും ലോകോത്തര സൈക്കിളുകളുടെയും വ്യത്യസ്തമായ മോഡലുകളും പ്രദര്‍ശനത്തിനുണ്ട്. പ്രമുഖ ഫിറ്റ്നസ് ആക്സസറി ബ്രാന്‍ഡുകളുടെ വൈവിധ്യമാര്‍ന്ന ആക്സസറിസുകളും ലഭ്യമാണ്. ഫിറ്റ്നസ് ഫെസ്റ്റ് ഓഗസ്റ്റ് 30ന് സമാപിക്കും.
ബജറ്റിനും താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി സൈക്കിളുകള്‍ തിരഞ്ഞെടുക്കാനും പ്രയോജനകരമാം വിധം സൈക്കിളിങ് നിത്യജീവിതത്തിന്റെ ഭാഗമാക്കാനുള്ള ടിപ്സും വ്യായാമ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും കോസ്മോസ് സ്പോര്‍ട്സിന്റെ വിദഗ്ധരായ സ്റ്റാഫ് ലഭ്യമാക്കും.
സ്പോര്‍ട്സ് ഉപകരണങ്ങളുടെ ലോകോത്തര ബ്രാന്‍ഡുകളില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡലുകളുടെ ശേഖരവും പ്രദര്‍ശനത്തിനുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍ നിസാര്‍, ആബിദ് നിഷാദ്, മുഹമ്മദ് റാഷിദ്, എ.കെ ജാസിം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."