ലവ് ജിഹാദ് ഒരു സാമൂഹിക തിന്മ; നേരിടാന്‍ നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: ലൗ ജിഹാദ് ഒരു സാമൂഹിക തിന്മയാണെന്നും ഇതിന് പരിഹാരം കാണാന്‍ നിയമം കൊണ്ടുവരുമെന്നും കര്‍ണാടക സര്‍ക്കാര്‍. ഈ വിഷയത്തില്‍ വിദഗ്ധരുമായി കൂടിയാലോചിക്കുകയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബാസവരാജ് ബൊമ്മൈ അറിയിച്ചു.
ഇക്കാര്യത്തില്‍ നിയമം കൊണ്ടുവരുമെന്ന് യു.പി, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അറിയിച്ചതിനു പിന്നാലെയാണ് കര്‍ണാടകയുടെ പ്രതികരണം.
ലൗ ജിഹാദ് കുറച്ചുകാലമായി ഇവിടെ നടക്കുന്നുണ്ട്. ഇതൊരു സാമൂഹിക തിന്മയാണ്. ഇതിനെ നേരിടാന്‍ നിയമം അത്യാവശ്യമാണ്. ലൗ ജിഹാദ് തടയാന്‍ നിയമനിര്‍മാണം വേണമെന്നാണ് എല്ലാ ജനവിഭാഗങ്ങളുടേയും ആവശ്യമെന്നും ബാസവരാജ് വ്യക്തമാക്കി.
'ലവ് ജിഹാദ് മൂലമുള്ള മതപരിവര്‍ത്തനങ്ങളെക്കുറിച്ച് പത്രങ്ങളിലും വിഷ്വല്‍ മാധ്യമങ്ങളിലും ഞങ്ങള്‍ നിരവധി റിപ്പോര്‍ട്ടുകള്‍ കണ്ടു. ഇക്കാര്യം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. മറ്റ് സംസ്ഥാനങ്ങളെക്കുറിച്ച് എനിക്കറിയില്ല - പക്ഷേ കര്‍ണാടകയില്‍ ഞങ്ങള്‍ ഇത് അവസാനിപ്പിക്കാന്‍ പോകുന്നു. ഇത് അവസാനിപ്പിക്കുന്നതിന് ഞങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും, '' മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.
വിവാഹത്തിനായി മതംമാറുന്നത് തടയാന്‍ സംസ്ഥാനത്ത് പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയുടെ ട്വീറ്റിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."