അയല്‍ രാജ്യങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പാകിസ്താന്‍ പഠിക്കണം: രാജ്‌നാഥ് സിങ്
ജമ്മു: അയല്‍രാജ്യങ്ങളോട് എങ്ങനെ പെരുമാറണമെന്നത് പാകിസ്താന്‍ പഠിക്കേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ജമ്മുകശ്മിരില്‍ പാക് അതിര്‍ത്തിയില്‍ രണ്ട് പൈലറ്റ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ ഇന്ത്യയോടുള്ള അവരുടെ സമീപനത്തില്‍ മാറ്റമുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ്.
എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നാലും പാകിസ്താന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. അവരുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഉണ്ടായതിനേക്കാളും മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിര്‍ത്തിയില്‍ പലൗറ ബി.എസ്.എഫ് കേന്ദ്രത്തില്‍ അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പാകിസ്താന് അവരുടേതായ ചില സ്വഭാവങ്ങളുണ്ട്. അതില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും കഴിയില്ല. എന്താണോ പാകിസ്താന് കഴിയുക, അത് അവര്‍ ചെയ്യട്ടെ. എന്നാല്‍, അയല്‍രാജ്യങ്ങളോട് എങ്ങനെ പെരുമാറണമെന്ന് അവര്‍ മനസിലാക്കേണ്ടതുണ്ട്.
അതിര്‍ത്തി രാജ്യമെന്ന നിലയില്‍ അവരോട് ഏറ്റവും നല്ല ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ എല്ലാകാലത്തും ശ്രമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോക്കോള്‍ ലംഘിച്ചുപോലും പാകിസ്താനില്‍ പോയത് നല്ല ബന്ധത്തിനുവേണ്ടിയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
അതേസമയം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും പാകിസ്താന്റെ മനോഭാവത്തില്‍ മാറ്റം ഉണ്ടാകില്ലെന്ന് മുന്‍കരസേനാ മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ വി.കെ സിങ് അഭിപ്രായപ്പെട്ടു. അതിര്‍ത്തികടന്നുള്ള ഭീകരാക്രമണം വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."