ഉംറ വിസക്കാര്‍ക്ക് മറ്റു പുണ്യ നഗരികളും സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നു
മക്ക: ഉംറക്കെത്തുന്ന വിദേശികള്‍ക്ക് മക്ക, മദീന എന്നിവയ്ക്ക് പുറമെ മറ്റു ചരിത്ര നഗരികള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഉംറ വിസകള്‍ ഈ സീസണില്‍ തന്നെ അനുവദിച്ചു തുടങ്ങുമെന്നു സഊദി അധികൃതര്‍ അറിയിച്ചു. ഉംറക്കെത്തുന്നവര്‍ക്ക് ഇതിനായി ഒരു മാസത്തിലധികം രാജ്യത്ത് താമസിക്കണമെങ്കില്‍ അതിനും അനുമതി നല്‍കുമെന്ന് ഹജ്ജ്, ഉംറ സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മശാത്ത് അറിയിച്ചു. എന്നാല്‍, വിദേശ രാജ്യത്ത് നിന്ന് ഉംറ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്‍പ് തന്നെ ടൂറിസം പാക്കേജിന് അനുമതി നേടിയാല്‍ മാത്രമേ നഗരങ്ങളും ചരിത്ര സ്മാരകങ്ങളും സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവുകയുള്ളൂ.
നിലവില്‍ പുണ്യ നഗരികളായ മക്ക, മദീന എന്നിവ കൂടാതെ ജിദ്ദയിലും പ്രവേശിക്കാന്‍ മാത്രമാണ് ഉംറ വിസക്കാര്‍ക്ക് അനുമതിയുണ്ടായിരുന്നത്.
ഉംറ തീര്‍ഥാടകര്‍ക്ക് അനുവദിക്കുന്ന പ്രത്യേക ആനുകൂല്യമാണ് ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശന അനുമതിയെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ ഉംറ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസാന്‍ പറഞ്ഞു. 30 ദിവസത്തേക്കാണ് ഉംറ വിസ അനുവദിക്കുന്നത്.
ഇതില്‍ 15 ദിവസം ഇരു ഹറമുകളില്‍ കഴിച്ചുകൂട്ടിയ ശേഷം അവര്‍ക്ക് 15 ദിവസം രാജ്യത്തെ നഗരങ്ങളും ചരിത്ര പ്രധാന സ്ഥലങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. 30 ദിവസത്തിലധികം ഉംറ വിസയില്‍ രാജ്യത്ത് താമസിക്കണമെങ്കില്‍ അതാതു രാജ്യങ്ങളില്‍ നിന്ന് തന്നെ ഉംറ കമ്പനികളില്‍ അപേക്ഷ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."