HOME
DETAILS
MAL
ആസ്ത്രേലിയയില്‍ സ്ട്രോബറിയില്‍ സൂചി; അന്വേഷണത്തിന് ഉത്തരവിട്ടു
backup
September 17 2018 | 18:09 PM
സിഡ്നി: രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സ്ട്രോബറിയില്‍ തുന്നല്‍ സൂചി കണ്ടെത്തിയതിനെ തുടര്‍ന്ന് ആസ്ത്രേലിയന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആറോളം സംസ്ഥാനങ്ങളിലാണ് സ്ട്രോബറിയില്‍ സൂചി കണ്ടെത്തിയത്. സൂചി ഒളിപ്പിച്ച സ്ട്രോബറി കഴിച്ചു പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ട്രോബറിയുടെ നിരവധി ബ്രാന്‍ഡുകള്‍ ഉല്പന്നങ്ങള് വിപണയില്‍ നിന്ന് പിന്‍വലിച്ചു. ആസ്ത്രേലിയ-ന്യൂസിലന്‍ഡ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരോട് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഗ്രഗ് ഹണ്ട് ആവശ്യപ്പെട്ടു. ക്രൂരമായ പ്രവര്‍ത്തിയാണിതെന്നും പൊതു ജനത്തിനെതിരേയുള്ള അക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."