ബ്രറ്റ് കാവിനോയുടെ ലൈംഗിക അതിക്രമം: വോട്ടെടുപ്പ് വൈകിപ്പിക്കണമെന്ന് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍
വാഷിങ്ടണ്‍: യു.എസ് സുപ്രിംകോടതിയിലേക്കുള്ള വോട്ടെടുപ്പ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നോമിനി ബ്രറ്റ് കാവിനോ തനിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയെന്ന് യൂനിവേഴ്‌സിറ്റി പ്രാഫസര്‍ ക്രസ്റ്റ്യന്‍ ബ്ലാസെ ഫോര്‍ഡ് ആരോപണം ഉന്നയിച്ചതോടെയാണ് സെനറ്റര്‍മാര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്.
പ്രഫസറുടെ മൊഴി കേള്‍ക്കാനായി വോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍ ടെന്നസീസ് ബോബ് കോര്‍കര്‍ പറഞ്ഞു.
സുപ്രിംകോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ക്രസ്റ്റ്യന്‍ ബ്ലാസെ ഫോര്‍ഡ് രംഗത്തെത്തിയത്. 1980ല്‍ ബ്രറ്റ് കാവിനോ ഹൈസ്‌കൂള്‍ കാലത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് അവരുടെ ആരോപണം.
സെനറ്റിന്റെ ജുഡിഷ്യറി കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കാന്‍ തയാറാണെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. ഫോര്‍ഡിനെ അവഗണിക്കുകയോ അപമാനിക്കുകയോ ചെയ്യരുതെന്നും അവര്‍ക്ക് മൊഴി നല്‍കാനുള്ള അവസരം നല്‍കണമെന്നും വൈറ്റ് ഹൗസ് ഉപദേശക കെല്‍യാ കോണ്‍വെ പറഞ്ഞു.
ആരോപണങ്ങള്‍ നിഷേധിച്ച് ബ്രറ്റ് കാവിനോ രംഗത്തെത്തി. ഹൈസ്‌കൂള്‍ കാലത്തോ മറ്റേതെങ്കിലും സമയത്തോ ഇത്തരം അതിക്രമങ്ങള്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബ്രറ്റ് കാവിനോക്കെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും വോട്ടെടുപ്പ് വൈകിപ്പിക്കണമെന്നും ഡമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടു.
സുപ്രിംകോടതി ജഡ്ജിയെ തെരഞ്ഞെടുക്കാനായി വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ അത് അമേരിക്കന്‍ സ്ത്രീകളോട് ചെയ്യുന്ന അപകീര്‍ത്തിയാവുമെന്ന് സെനറ്റിലെ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് ചക്ക് ഷൂമര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."