HOME
DETAILS
MAL
223 കടകള്‍ കൂടി അടച്ചുപൂട്ടാന്‍ നോട്ടിസ്
backup
May 16 2017 | 21:05 PM
കോഴിക്കോട്: മിഠായിത്തെരുവില്‍ സംയുക്ത ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താത്ത 223 കടകള്‍ കൂടി അടച്ചുപൂട്ടാന്‍ നോട്ടിസ് നല്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാത്ത 192 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കിയിരുന്നു.
സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള അന്തിമ പരിശോധനയുടെ ഭാഗമായി 710 കടകളിലാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. പരിശോധന ഇന്നും തുടരും. റവന്യു, കെ.എസ്.ഇ.ബി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, കോര്പറേഷന് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."