HOME
DETAILS
MAL
മാനന്തവാടി ബീവറേജ് ഔട്ട്ലറ്റ് സമരം; ജനകീയ സംവാദം
backup
July 26 2016 | 19:07 PM
മാനന്തവാടി: വള്ളിയൂര്‍കാവ് റോഡിലെ ബീവറേജ് ഔട്ട്ലറ്റിനെതിരേ ആദിവാസികള്‍ നടത്തുന്ന സമരത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ പ്രര്‍ത്തകരുടെ നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജനകീയ സംവാദം സംഘടിപ്പിക്കുന്നു.
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ചര്‍ച്ച വേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈമാസം 30ന് ഉച്ചക്ക് രണ്ടിന് പഴശ്ശി ശ്രന്ഥാലയം ഹാളില്‍ നടക്കുന്ന സംവാദത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എ അജയകുമാര്‍ മോഡറേറ്ററായിരിക്കും.
ജില്ലയിലെ മുഴുവന്‍ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."