അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പാകിസ്താനില്‍ ജനിച്ച ബംഗ്ലാദേശ്, അഫ്ഗാന് അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ബംഗ്ലാദേശില്‍ കുടിയേറിയ അഭയാര്‍ഥികള്‍ രാജ്യത്ത് 40ല്‍ ഏറെ വര്‍ഷമായി. അവരുടെ കുട്ടികള്‍ ഇവിടെ വളരുകയാണ്. അവര്‍ക്ക് പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും നല്‍കും. അതേപോലെ ഇവിടെ ജനിച്ച അഫ്ഗാന് അഭയാര്‍ഥികള്‍ക്കും പൗരത്വം നല്‍കുമെന്ന് ഇമ്രാന് ഖാന് പറഞ്ഞു.
യു.എന്‍ കണക്ക് പ്രകാരം പാകിസ്താനില്‍ 1.39 മില്യന്‍ അഫ്ഗാന് അഭയാര്‍ഥികളുണ്ട്. ഇവരില്‍ ഭൂരിഭാഗവും 30ല്‍ കൂടുതല്‍ വര്‍ഷമായി പാകിസ്താനില്‍ താമസിക്കുന്നവരാണ്.
രണ്ട് ലക്ഷത്തോളം ബംഗ്ലാദേശികളും അഭയാര്‍ഥികളായുണ്ട്. ഇവരില്‍ ഭൂരിഭാഗവും കറാച്ചിയിലാണ് താമസിക്കുന്നത്.
അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള ഇമ്രാന് ഖാന്റെ തീരുമാനം മുന്‍ സര്‍ക്കാരുകളുടെ നിലാപാടുകല്ക്ക് വിരുദ്ധമാണ്. പൗരത്വം നല്‍കാനുള്ള തീരുമാനങ്ങളെ മുഖ്യമായും പാകിസ്താന് സൈന്യമാണ് എതിര്‍ക്കുന്നത്.
പാകിസ്താനിലുണ്ടാവുന്ന ആക്രമണങ്ങള്‍ക്ക് കാരണം അഫ്ഗാന് അഭയാര്‍ഥികളാണെന്നാണ് സൈന്യത്തിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."