പ്രകൃതിയുടെ ഉള്ളം കാഴ്ചക്കാരിലെത്തിച്ച് 'എക്‌സ്‌പോഷന്‍'
കോഴിക്കോട്: കാടും കടലും പുഴയും മണ്ണും മണലാരണ്യവും മഴയും മഞ്ഞും തുടങ്ങി പ്രകൃതിയുടെ വിഭവങ്ങള്‍ ഒപ്പിയെടുത്ത 'എക്‌സ്‌പോഷന്‍' ഫോട്ടോ പ്രദര്‍ശനം ലളിതകലാ ആര്‍ട്ഗാലറിയില്‍ ആരംഭിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലൈറ്റ് സോഴ്‌സ് കാമറ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ അഞ്ചാമത് എഡിഷനാണിത്. 40 ഫോട്ടോഗ്രാഫര്‍മാരുടെ നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലൈറ്റ് സോഴ്‌സിന്റെ ഫെല്ലോഷിപ്പ് നേടിയ ജാനകിയുടെ 'കാട് കാമറയിലൂടെ...' ഫോട്ടോ ശേഖരവും ശിവരാജന്‍ കിനാവിലിന്റെ 'തിരയും തീരവും' ഫോട്ടോ ശേഖരവും പ്രദര്‍ശനത്തിലുണ്ട്. പ്രദര്‍ശനം 20ന് അവസാനിക്കും. പ്രദര്‍ശനത്തിന്റെ ഭാഗമായി വൈകിട്ട് ആറിന് നളന്ദ ഹോട്ടലിന് സമീപമുള്ള മാനാഞ്ചിറ ടവര്‍ ഓപണ്‍ സ്‌ക്രീന്‍ തിയറ്ററില്‍ അലിഫ് ഷാ സംവിധാനം ചെയ്ത 'ഓരോ പുഴയും പറയുന്നത് ' സിനിമ, നാളെ വി.പി ഷിജിത് സംവിധാനം ചെയ്ത 'നകുസ' ഡോക്യുമെന്ററി, 19ന് 'പെര്‍ഫ്യും' ഡോക്യുമെന്ററി എന്നിവയും പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."