ജി.എസ്.ടി: ഫയല്‍ റിട്ടേണ്‍ ചെയ്തില്ലെങ്കില്‍ നടപടി
തിരുവനന്തപുരം: മൂന്നുമാസത്തിനുള്ളില്‍ ജി.എസ്.ടി ഫയല്‍ റിട്ടേണ്‍ ചെയ്യാതെ കൈയില്‍ സൂക്ഷിച്ചാല്‍ ആ തുകയുടെ ഇരട്ടി പിഴ ഈടാക്കുമെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
ആറുമാസമായിട്ടും ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വാറ്റ് നികുതി അടക്കാത്തവര്‍ക്കും നിയമനടപടി നേരിടുന്നവര്‍ക്കും പിഴപ്പലിശ കൂടാതെ ഒറ്റത്തവണ നികുതി മാത്രം അടച്ച് തീര്‍പ്പാക്കാവുന്നതാണ്. സംസ്ഥാനത്ത് ജി.എസ്.ടിയുടെ പേരില്‍ വലിയ തോതില്‍ നികുതി തട്ടിപ്പ് നടക്കുന്നുണ്ട്. വാര്‍ഷിക റിട്ടേണ്‍ കിട്ടിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ കഴിയൂ. ഉല്‍പന്നങ്ങളുടെ നികുതിയെക്കാള്‍ ഉയര്‍ന്ന നികുതിയാണ് അസംസ്‌കൃത വസ്തുക്കള്‍ക്കുള്ളത്. ഇത് പലപ്പോഴും ഉല്‍പാദകരെ നഷ്ടത്തിലാക്കുന്നു. ഇക്കാര്യം ജി.എസ്.ടി കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ജി.എസ്.ടി നടപ്പാക്കിയതോടെ സ്വര്‍ണ വ്യാപാരരംഗത്ത് 220 കോടിയുടെ നികുതി നഷ്ടമുണ്ടായി.
വാറ്റ് നടപ്പാക്കിയ അവസാനകാലത്ത് 627 കോടിയായിരുന്നു നികുതിയായി ലഭിച്ചിരുന്നത്. പക്ഷേ ജി.എസ്.ടിയില്‍ ഈ വരുമാനം ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."