ജില്ലാതല പ്ലാനിങ് വര്‍ക്ക്‌ഷോപ്പ്
പാലക്കാട്: ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക പദ്ധതി 2017-18ല്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിന്റെ ഭാഗമായി സഹകരണ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല പ്ലാനിങ് വര്‍ക്ക്‌ഷോപ്പ് സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ്) ജോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ നടന്ന യോഗത്തില്‍ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എം.കെ. ബാബു അധ്യക്ഷനായി. 200 ഓളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ പദ്ധതികള്‍ സഹകരണ സംഘം സെക്രട്ടറിമാര്‍ ശില്‍പശാലയില്‍ അവതരിപ്പിച്ചു.
പരിപാടിയില്‍ ജില്ലക്ക് 2017-18 വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ ധനസഹായത്തിനായി അനുവദിച്ച തുകയുടെ 100 ശതമാനം ചെലവഴിച്ചതിന്റെ ഉത്തരവ് സഹകരണ സംഘങ്ങള്‍ക്ക് സഹകരണ സംഘം അഡീഷനല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ്) ജോസ് ഫിലിപ്പ് വിതരണം ചെയ്തു.
ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) ടി. ഹരിദാസ്, അസി. രജിസ്ട്രാര്‍ (പ്ലാനിങ്) എം. ശബരീദാസന്‍, അസി.രജിസ്ട്രാര്‍ (എസ്.സിഎസ്.ടി), സി. മരുതാചലം, ജില്ലയിലെ അഞ്ച് താലൂക്കുകളിലെ അസി.രജിസ്ട്രാര്‍ (ജനറല്‍), സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍മാര്‍, വിവിധ സഹകരണ സംഘങ്ങളിലെ സെക്രട്ടറി പ്രസിഡന്റുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."