മാങ്ഖൂട്ട് മരണം, ഫിലിപ്പൈന്‍സ് 65 ചൈന 4
മനിലബയ്ജിങ്: മാങ്ഖൂട്ട് ചുഴലിക്കാറ്റിനെ തുടര്‍ന്ന് വടക്കന്‍ ഫിലിപ്പൈന്‍സില്‍ മരിച്ചവരുടെ എണ്ണം 65 ആയി. 49 പേരെ കണാതായിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മണ്ണടിച്ചിലുണ്ടായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു.
ബെന്ഗ്വയിറ്റ് പ്രവിശ്യയിലെ ഇറ്റഗോണില് മണ്ണടിച്ചിലില്‍ കെട്ടിടങ്ങള്ക്കുള്ളില്പ്പെട്ട് 32 പേരാണ് മരിച്ചത്. ഉക്കാബ് ഗ്രമാത്തിലെ അഭയാര്‍ഥി കേന്ദ്രത്തിലേക്ക് മണ്ണിഞ്ഞതിനെ തുടര്‍ന്ന് ഇവിടെനിന്ന് മാത്രം 29 പേരെ കാണാതായി. ഖനിത്തൊഴിലാകളില് പതിവായി പ്രാര്‍ഥിക്കുന്ന പള്ളി നിലനിന്നിരുന്ന പ്രദേശമാണിതെന്ന് അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയുടെ പ്രതിനിധി കോണ്‍റാഡ് നവിദാദ് പറഞ്ഞു.
ചുഴലിക്കാറ്റിന്റെ മുന്‍പ് അഭയം തേടാനായി പ്രദേശത്തെ പാസ്റ്റര്‍ ഗ്രാമീണരോട് ആവശ്യപ്പെട്ടു. കാറ്റടിച്ചതിനെ തുടര്‍ന്ന് കെട്ടിടം തകരുകയായിരുന്നു. അവര്‍ അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് അവസാനിച്ചെങ്കിലും നാശനഷ്ടങ്ങളുടെ പൂര്‍ണവിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. വടക്കന്‍ തീരപ്രദേശമായ ലുസോന്‍ ദ്വീപിലേക്ക് ഒഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം ആരംഭിച്ചു. എന്നാല്‍ തീരപ്രദേശങ്ങളില്‍ വീണ്ടും കാറ്റ് അടിച്ചുവീശാമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദ്യൂത്തര്ദോ മുന്നറിയിപ്പ് നല്കി. ഫിലിപ്പൈന്‍സില്‍ 40 ലക്ഷത്തോളം പേരെയാണ് ചുഴലിക്കാറ്റ് ബാധിച്ചിരിക്കുന്നത്. നേരത്തെ തന്നെ പതിനായിരങ്ങളെ ഇവിടെ ഒഴിപ്പിച്ചിരുന്നു.
2013ലുണ്ടായ ഹൈയാന്‍ സൂപ്പര്‍ ടൈഫൂണ്‍ ആണ് ഫിലിപ്പൈന്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ദുരന്തം വിതച്ച ചുഴലിക്കാറ്റ്. അന്ന് 7,000ത്തിലേറെ പേര് മരണപ്പെടുകയും ലക്ഷക്കണക്കിനു പേര് ഭവനരഹിതരാകുകയും ചെയ്തിരുന്നു.
അതിനിടെ മാങ്ഖൂട്ട് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ ചൈനയില്‍ നാലുപേര്‍ മരിച്ചു. ഗ്വാങ്ഡോങ് പ്രവിശ്യയിലാണ് മരണമുണ്ടായതെന്ന് ചൈനീസ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരങ്ങള്‍ വീണാണ് മൂന്നുപേര്‍ മരിച്ചത്. കെട്ടിടങ്ങള്ക്കുള്ളില്പ്പെട്ടാണ് മറ്റൊരാള്‍ മരിച്ചത്. മാങ്ഖൂട്ട് ഹോങ്കോങ്ങില്‍ അടിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റവുരടെ എണ്ണം 300 ആയി. തകര്‍ന്ന പാതകള്‍ നവീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇവിടെ ആരംഭിച്ചു. തകര്‍ന്ന പ്രദേശങ്ങളിലെ പുനരധിവാസം ആരംഭിച്ചു. എന്നാല്‍ ജനങ്ങള്‍ ഇന്നും ജാഗ്രത പാലിക്കണമെന്നും ശക്തമായ കാറ്റും മഴുയുമുണ്ടായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."