എക്സൈസ് ഇന്‍സ്പെക്ടര്‍ക്കെതിരേ നടപടിക്ക് സമ്മര്‍ദമേറുന്നു
മാനന്തവാടി: കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഭവത്തില്‍ എക്സൈസ് എസ്.ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യം ശക്തമാകുന്നു. കഞ്ചാവ് വലിക്കുന്നതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എക്സൈസ് എസ്.ഐ വിദ്യാര്‍ഥികളായ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പിടിയിലായവരുടെ സുഹൃത്തുകളായ രണ്ട് പേരെ വീട്ടില്‍ കയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരില്‍ നിന്നും കേസേടുക്കുന്നതിന് ആവശ്യമായ യാതൊരു തെളിവുകളും ലഭിക്കാതിരിന്നിട്ടും കസ്റ്റഡിയില്‍ വെക്കുകയായിരുന്നു. പിന്നീട് കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് വരുത്തി കഞ്ചാവ് കേസില്‍പ്പെടുത്തുമെന്നും മാധ്യമങ്ങള്‍ക്ക് ഫോട്ടോ നല്‍കുമെന്നും ഭീഷണിപ്പെടുത്തിയാണ് എക്സൈസ് എസ്.ഐ പണം വാങ്ങിയത്. തുടര്‍ന്നാണ് കുട്ടികളുടെ ബന്ധു വിജിലന്‍സില്‍ പരാതി നല്‍കിയത്.
സംഭവം പുറത്തറിഞ്ഞതോടെ ഭരണകക്ഷിയിലെ ഒരു പ്രമുഖ രാഷട്രിയ കക്ഷി പ്രശ്നത്തില്‍ ഇടപ്പെടുകയായിരുന്നു. ശകതമായ സമ്മര്‍ദത്തെ തുടര്‍ന്ന് എസ്.ഐ പണം തിരിച്ച് നല്‍കിയതായും പറയപ്പെടുന്നുണ്ട്.
വിദ്യര്‍ഥികളെ അന്യായമായി വീട്ടില്‍ കയറി കസ്റ്റഡിയിലെടുത്തതിലും ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഭവത്തിലും എസ്.ഐ.ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഭാരവാഹികള്‍ നേതൃത്വത്തിനും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."