'അച്ഛന്റെ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ല'; രാഷ്ട്രീയ പ്രവേശനം തള്ളി നടന് വിജയ്
ചെന്നൈ: തന്റെ പേരില്‍ അച്ഛന് രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയപാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് തമിഴ് സിനിമാ നടന് വിജയ്. വിജയ് യുടെ അച്ഛനും സംവിധായകനുമായ എസ്എ ചന്ദ്രശേഖര്‍, പാര്‍ട്ടി രൂപീകരിക്കാനായി അപേക്ഷ നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
'എന്റെ പിതാവ് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടിയും ഞാനും നേരിട്ടോ അല്ലാതെയോ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ എന്റെ ആരാധകരെയും പൊതുജനങ്ങളെയും അറിയിക്കുന്നു,'' താരം പ്രസ്താവനയില്‍ പറഞ്ഞു.
അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ സംഘടന റജിസ്റ്റര്‍ ചെയ്യാന്‍ വിജയ് അപേക്ഷ നല്‍കിയതായുള്ള വിവരമാണ് ആദ്യം പുറത്തുവന്നത്. വിജയ് യുടെ അച്ഛന് എസ്.എ.ചന്ദ്രശേഖറിനെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയില്‍ ചേര്‍ത്തിട്ടുള്ളതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."