HOME
DETAILS
MAL
മാവോയിസ്റ്റ് ഭീഷണി; പൊലിസ് പരിശോധന നടത്തി
backup
July 26 2016 | 19:07 PM
ഗൂഡല്ലൂര്‍: മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തില്‍ ഓവാലി ചെക്ക്പോസ്റ്റില്‍ തമിഴ്നാട് ദൗത്യസേനയും പൊലിസും സംയുക്തമായി പരിശോധന നടത്തി. ഡിവൈ.എസ്.പി തിരുമേനിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കൂടാതെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും പരിശോധന നടത്തി. മുതുമല വന്യജീവി സങ്കേതത്തില്‍ വനം വകുപ്പും പരിശോധന നടത്തി. മാവോയിസ്റ്റ് ഭീഷണി, മരംകൊള്ള തുടങ്ങിയവ തടയുന്നതിന് വേണ്ടിയാണ് റെയ്ഞ്ചര്‍ ആരോഗ്യസ്വാമി, ഫോറസ്റ്റര്‍ രാജേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."