ഏഷ്യാ കപ്പില്‍ തുടരാന്‍ ശ്രീലങ്ക പൊരുതുന്നു
ദുബൈ: ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ട ശ്രീലങ്ക ജയത്തിനായി പൊരുതുന്നു. രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടാണ് ലങ്ക പൊരുതുന്നത്. 250 റണ്‍സാണ് വിജയലക്ഷ്യം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് ഒരു ഘട്ടത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും കൃത്യതയോടെ പന്തെറിഞ്ഞ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ 50 ഓവറില്‍ 249 റണ്‍സിനു ഓള്‍ഔട്ട് ആക്കി. റഹ്മത് ഷാ(72), ഇഹ്സാനുള്ള ജനത്(45), മുഹമ്മദ് ഷെഹ്സാദ്(34), ഹസ്മത്തുള്ള ഷഹീദി(37) എന്നിവരുടെ പ്രകടനമാണ് ടീമിനെ 249 റണ്‍സിലേക്ക് നയിച്ചത്.
അവസാന ഓവറുകളില്‍ റണ്‍സ് നഷ്ടപ്പെടുത്തിയത് അഫ്ഗാനിസ്ഥാനു തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന് 107ന്1 എന്ന നിലയിലായിരുന്നുവെങ്കില്‍ പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് സ്കോറിനെ ബാധിച്ചു. തിസാര പെരേര അഞ്ച് വിക്കറ്റ് നേടി ശ്രീന്‍ ബൗളര്‍മാരില്‍ തിളങ്ങിയപ്പോള്‍ അകില ധനന്‍ജയ രണ്ടണ്ട് വിക്കറ്റ് നേടി. ലസിത് മലിംഗ, ഷെഹാന് ജയസൂര്യ, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ താരം മെന്‍ഡിസ് റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്. മുജീബുറഹ്മാന്റെ പന്തില്‍ എല്‍. ബി ഡബ്ല്യൂവിലാണ് താരം പുറത്തായത്.
അവസാനമായി വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുത്തിട്ടുണ്ട്. രണ്ടാം വിക്കറ്റില്‍ ലങ്കന്‍ ബാറ്റ്സ്മാന് സില്‍വ റണ്ണൗട്ടാവുകയായിരുന്നു. റാഷിദ് ഖാന്റെ പന്തില്‍ കുശാല്‍ പെരേര ബൗള്‍ഡായതോടെയാണ് ലങ്കയുടെ മൂന്നാം വിക്കറ്റും വീണത്. അധികം സമയം കഴിയും മുന്നെ ലങ്കയുടെ നാലാം വിക്കറ്റും വീണു. ഉപുല്‍ തരംഗയാണ 36 റണ്‍സുമായി പുറത്തായത്. തോല്ക്കുകയാണെങ്കില് ലങ്കക്ക് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്കുള്ള വഴി തെളിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."