HOME
DETAILS

വിദ്യാരംഗം കലാ സാഹിത്യവേദി ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കണം

  
backup
May 16 2017 | 21:05 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b4%82%e0%b4%97%e0%b4%82-%e0%b4%95%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b5%e0%b5%87


പെരുമ്പാവൂര്‍: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവര്‍ത്തനം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കണമെന്ന് നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി.
സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത വിദ്യാലങ്ങളില്‍ ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍ തലങ്ങില്‍ കൃത്യമായി  ഓരോ ക്ലാസ് തലത്തിലും യൂനിറ്റും, നിര്‍വാഹക സമിതിയും രൂപീകരിക്കണം.
ക്ലാസ് തലത്തില്‍ രൂപീകരിക്കുന്ന വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാന അധ്യാപകനും ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാരും കൃത്യമായി വിലയിരുത്തല്‍ നടത്തണമെന്ന കര്‍ശന നിര്‍ദേശവും ഉത്തരവിലുണ്ട്.
ജൂണ്‍ ഒന്നിന് ക്ലാസ് തല യൂനിറ്റ് രൂപീകരിച്ചതിന് ശേഷം നിര്‍വാഹക സമിതിക്ക് രൂപംനല്‍കണം.എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍ തലത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കാന്‍ കോഓര്‍ഡിനേറ്റര്‍മാരെ അധ്യാപകരില്‍നിന്ന് തിരഞ്ഞെടുക്കണം. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ കണ്‍വീനര്‍ എപ്പോഴും ഹൈസ്‌ക്കൂള്‍ വിഭാഗം അധ്യാപകര്‍ ആയിരിക്കണം.
ജൂണ്‍ 18ന് സ്‌കൂള്‍ തല കോഓര്‍ഡിനേറ്റര്‍മാര്‍ ഒത്തുചേര്‍ന്ന് ഉപജില്ല നിര്‍വാഹക സമിതിക്കും ഉപജില്ല കോ ഓര്‍ഡിനേറ്റര്‍മാരെയും തിരഞ്ഞെടുക്കണം. ജൂണ്‍ 19ന് റവന്യൂ ജില്ല സമിതിയും റവന്യൂ ജില്ല കണ്‍വീനറെയും തിരഞ്ഞെടുക്കണം.
തിരഞ്ഞെടുപ്പുകള്‍ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ മാനുവല്‍ പ്രകാരമാണന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. ഉപജില്ല കണ്‍വീനര്‍മാര്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, ജില്ലാ കണ്‍വീനര്‍മാര്‍,നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിവരുടെ മേല്‍വിലാസം  ജൂണ്‍ 20നകം പൊതു വിദ്യാഭ്യാസ വകുപ്പിന് ഇ-മെയില്‍ വഴി നല്‍കണം. ഉപജില്ല കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് സീമാറ്റ് രണ്ട് ദിവസത്തെ പരിശീലനം നല്‍കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി മലയാള ഭാഷാ പഠനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago