HOME
DETAILS
MAL
ജല ഉപയോഗം: മൊബൈല്‍ ആപ്പ് പുറത്തിറക്കി
backup
November 06 2020 | 03:11 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ജലസ്രോതസുകളുടെ വിവര ശേഖരണവും ജലബജറ്റിങും സാധ്യമാക്കാന്‍ ഭൂജലവകുപ്പ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.
'നീരറിവ്' എന്ന പേരിലുള്ള ആപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് സി.ഡി ഏറ്റുവാങ്ങി.
നാഷണല്‍ ഹൈഡ്രോളജി മിഷന്റെ ഭാഗമായി കേന്ദ്രസഹായത്തോടെയാണ് ഭൂജല വകുപ്പ് സംസ്ഥാനത്തെ ജലസ്രോതസുകളുടെ വിവരശേഖരണവും ജലബജറ്റിങും നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."