HOME
DETAILS

സഞ്ചാരികളെ സ്വീകരിക്കാന്‍ കുറുവ ദ്വീപ് അണിഞ്ഞൊരുങ്ങുന്നു

  
backup
September 18 2018 | 02:09 AM

%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8

 

കല്‍പ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപില്‍ ചങ്ങാടങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങി. ചെറിയമല ഭാഗത്തുനിന്നു സഞ്ചാരികള്‍ക്കു കബനിയിലൂടെ കുറുവയിലേക്കും തിരിച്ചും യാത്രചെയ്യുന്നതിനുള്ള ചങ്ങാടങ്ങളുടെ അറ്റകുറ്റപ്പണിയാണ് ആരംഭിച്ചത്.
വിനോദസഞ്ചാര കേന്ദ്രത്തില്‍ ചെറിയമല ഭാഗത്ത് രണ്ടും പാല്‍വെളിച്ചം ഭാഗത്ത് ഒരുചങ്ങാടവുമാണുള്ളത്. മഴ മാറിയതോടെ കബനി നദിയില്‍ ജലനിരപ്പ് താഴ്ന്നു. ഈ സാഹചര്യത്തില്‍ ദ്വീപില്‍ സഞ്ചാരികളെ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ചങ്ങാടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി കടത്തിനു യോജിച്ചതാക്കുന്നത്. ദ്വീപിലെ ചെറിയമല ഭാഗത്ത് വനസംരക്ഷണ സമിതിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് വിനോദസഞ്ചാരം. സമിതി അംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവരെ ഉപയോഗപ്പെടുത്തിയാണ് ചങ്ങാടങ്ങള്‍ നന്നാക്കുന്നതെന്ന് പ്രസിഡന്റ് കെ.ഐ വിജയന്‍ പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രത്തിലെ മുളനിര്‍മിത പാലങ്ങള്‍, നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, ഗാലറി, വേലി തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയും വൈകാതെ നടത്തും.മാനന്തവാടി പയ്യമ്പള്ളിക്കടുത്ത് കൂടല്‍ക്കടവില്‍നിന്നു ഏതാനും കിലോമീറ്റര്‍ പിരിഞ്ഞൊഴുകുന്ന കബനി നദിക്കിടയിലെ ചെറുതും വലുതുമായ തുരുത്തുകളാണ് കുറുവ ദ്വീപുകള്‍ എന്നറിയപ്പെടുന്നത്. അപൂര്‍വയിനം സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥയെന്ന നിലയില്‍ പ്രസിദ്ധമാണ് ദ്വീപ് സമൂഹം.
കഴിഞ്ഞവര്‍ഷം കാലവര്‍ഷാരംഭത്തില്‍ അടച്ചിട്ട വിനോദസഞ്ചാരകേന്ദ്രം ഒരു ദിവസം പ്രവേശിപ്പിക്കാവുന്ന സന്ദര്‍ശകരുടെ എണ്ണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് ഡിസംബറിലാണ് തുറന്നത്. ഇക്കുറി എത്രയുംവേഗം ദ്വീപില്‍ വിനോദസഞ്ചാരം പുനരാരംഭിക്കുന്നതിന് വനം-ടൂറിസം വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നാണ് തദ്ദേശവാസികള്‍ ആവശ്യപ്പെടുന്നത്. കുറുവ ദ്വീപില്‍ സന്ദര്‍ശകപ്രവേശനത്തിന് നേരത്തേ നിയന്ത്രണം ഉണ്ടായിരുന്നില്ല. പകല്‍ സന്ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ സഞ്ചാരികള്‍ക്കും ദ്വീപില്‍ പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ ദ്വീപില്‍ ദിവസം പ്രവേശിപ്പിക്കാവുന്ന സന്ദര്‍ശകരുടെ എണ്ണം നാനൂറായി പരിമിതപ്പെടുത്തിയും ടൂറിസം പൂര്‍ണമായും വനസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലാക്കിയും 2017 നവംബര്‍ 10ന് പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(ഇക്കോ ഡലവപ്പ്‌മെന്റ്) ഉത്തരവിറക്കി.
ദിവസവും ചെറിയമല, പാല്‍വെളിച്ചം എന്‍ട്രി പോയിന്റുകളിലൂടെ നാലായിരത്തോളം സന്ദര്‍ശകര്‍ ദ്വീപില്‍ എത്തിയിരുന്ന സാഹചര്യത്തിലായിരുന്നു ഉത്തരവ്. അനിയന്ത്രിത ടൂറിസം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി അയച്ച കത്ത്, ദ്വീപില്‍ ടൂറിസം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതകള്‍ വിവരിച്ച് സൗത്ത് വയനാട് വനം ഡിവിഷന്‍ ഓഫിസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, കുറുവയിലെ അനിയന്ത്രിത ടൂറിസം മൂലം സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ വര്‍ധിച്ച വന്യജീവി ശല്യം വിവരിച്ച് അഖിലേന്ത്യ കിസാന്‍സഭ പ്രാദേശിക നേതാക്കള്‍ നല്‍കിയ പരാതി എന്നിവ കണക്കിലെടുത്തായിരുന്നു വനം മേധാവിയുടെ ഉത്തരവ്.
ഇതനുസരിച്ച് കുറുവ വിനോദസഞ്ചാര കേന്ദ്രത്തില്‍ പാല്‍വെളിച്ചം, ചെറിയമല എന്‍ട്രി പോയിന്റുകളിലൂടെ ദിവസം 200 വീതം സഞ്ചാരികളെയാണ് അനുവദിച്ചിരുന്നത്. ഇതിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമായപ്പോള്‍ ദിവസം ദ്വീപില്‍ പ്രവേശിപ്പിക്കാവുന്ന സന്ദര്‍ശകരുടെ എണ്ണം വനംവകുപ്പ് 1050 ആയി വര്‍ധിപ്പിച്ചു. മഴക്കാലത്ത് വിനോദസഞ്ചാരകേന്ദ്രം അടച്ചിടുന്നതുവരെ മാത്രം പ്രാബല്യമുള്ള വിധത്തിലായിരുന്നു ഇത്. വിനോദസഞ്ചാരകേന്ദ്രം ഇനി തുറക്കുമ്പോള്‍ ദിവസം എത്ര പേര്‍ക്ക് പ്രവേശനം നല്‍കുമെന്നതില്‍ വ്യക്തതയായിട്ടില്ല. വാഹകശേഷി സംബന്ധിച്ച ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ദ്വീപില്‍ സന്ദര്‍ശക പ്രവേശനം തീരുമാനിക്കുകയെന്നാണ് വനം വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നത്. കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുറുവയില്‍ എത്തുന്ന സന്ദര്‍ശകരില്‍ കൂടുതലും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago