ആവശ്യങ്ങള്‍ അംഗീകരിക്കുന്നു; സമരം നിര്‍ത്തി ജോലിക്ക് ഹാജരാകൂ: ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന
കൊല്‍ക്കത്ത: ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടും മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്തുവന്നത്. സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ലെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്ന ഉറപ്പും അവര്‍ നല്‍കിയിട്ടുണ്ട്. അതേസമയം വിഷയത്തിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷ്വര്ധന് ഡോക്ടര്‍മരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു.
കൊല്‍ക്കത്തയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."