HOME
DETAILS

കേന്ദ്ര സര്‍ക്കാരിന് കീഴിലെ ആദ്യ ഇ.എസ്.ഐ ഡിസ്‌പെന്‍സറി അടിമാലിയില്‍ തുടങ്ങി

  
backup
September 18 2018 | 03:09 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%80%e0%b4%b4

അടിമാലി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ആദ്യ ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെയുടെ പ്രവര്‍ത്തനം അടിമാലിയില്‍ ആരംഭിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സിസ്‌പെന്‍സറിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തനുവദിച്ച ഏക ഇ എസ് ഐ ഡിസ്‌പെന്‍സറിയാണ് അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.അടിമാലി ഉള്‍പെടെ രാജ്യത്ത് 34 ഇ എസ് ഐ ഡിസ്‌പെന്‍സറികളും പ്രവര്‍ത്തനം ആരംഭിച്ചു.
അടിമാലി ഫാത്തിമ നഗറില്‍ 3100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഓഫീസിലാണ് ബ്രാഞ്ച് ഓഫീസും ഡിസ്‌പെന്‍സറിയും പ്രവര്‍ത്തിക്കുന്നത്. ഓഫീസിന്റെ പ്രവര്‍ത്തനമേഖല ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട,് ഇടുക്കി താലൂക്കുകളിലേക്കും വ്യാപിച്ചു കിടക്കുന്നു. ഇ എസ് ഐയില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള ജില്ലയിലെ മുഴവന്‍ ആളുകള്‍ക്കുമുള്ള ആനുകൂല്യങ്ങളും അടിമാലിയില്‍ നിന്നും ലഭ്യമാകും. നിലവില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള 8000 പേര്‍ക്കും അവരുടെ കുടുംബാഗംങ്ങള്‍ ഉള്‍പെടെ 30,000 പേര്‍ക്കും ഡിസ്‌പെന്‍സെറിയുടെ സേവനം ലഭിക്കും.
പത്തോ അതിലധികമോ ആളുകള്‍ ജോലി ചെയ്യുന്ന വ്യാപാര, വ്യവസായ ശാലകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഭാഗമായ ജീവനക്കാരാണ് ഇ എസ് ഐ സ്‌കീമിന്റെ പരിധിയില്‍ വരുന്നത്. ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളവരുടെയും കുടുംബാഗംങ്ങളുടെയും പ്രാഥമിക ചികിത്സ ഡിസ്‌പെന്‍സറിയില്‍ നല്‍കും. കൂടാതെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ഇ എസ് ഐ സി ആശുപത്രികളിലോ എം പാനല്‍ ചെയ്യപ്പെട്ടിട്ടുള്ള പ്രമുഖ സ്വകാര്യ ആശുപത്രികളിലോ ലഭ്യമാക്കുന്ന രീതിയിലുമാണ് ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുക. അസുഖം, അപകടം, പ്രസവം തുടങ്ങിയവമൂലം ജോലി ചെയ്യാന്‍ സാധിക്കാതെ അവധിയില്‍ പ്രവേശിക്കുകയാണെങ്കില്‍ ഈ ദിവസങ്ങളിലെ ശമ്പളവും ബ്രാഞ്ച് ഓഫീസ് വഴി വിതരണം ചെയ്യും.
ചികിത്‌സയോടൊപ്പം രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കുള്ള മറ്റാനുകൂല്യങ്ങളും ഇവിടെ നിന്നും ലഭിക്കും.കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഓഫീസ് പ്രവര്‍ത്തിക്കുക.
ബ്രാഞ്ച് മാനേജര്‍,ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍,സ്റ്റാഫ് നഴ്‌സ്,പാരാമെഡിക്കല്‍ സ്റ്റാഫ്, ക്ലറിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് ഈ ഓഫീസില്‍ ഉള്ളത്. എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ബ്രാഞ്ചോഫീസും ഉള്‍പെടെയാണ് ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം നടക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  21 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  21 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago