സൗമ്യയുടെ ദാരുണ കൊലപാതകത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍: പ്രതി നടത്തിയത് ആസൂത്രിത കൃത്യം
ആലപ്പുഴ: ഉച്ചക്ക് ശേഷമുള്ള ആലസ്യത്തിലേക്ക് നീങ്ങുകയായിരുന്ന മാവേലിക്കര കാഞ്ഞിപ്പുഴ കവലയിലെ നാട്ടുകാര്‍ റെ ഞെട്ടലോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്. അല്‍പം മുന്‍പ് തങ്ങള്‍ക്ക് മുന്‍പിലൂടെ സ്‌കൂട്ടറില്‍ പോയ നാട്ടിലെ സൗമ്യയെ തീകൊളുത്തി കൊന്നുവെന്ന വാര്‍ത്ത. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയവരുടെ ഉള്ളുപിടക്കുന്ന കാഴ്ചയാണ് അവിടെയുണ്ടായിരുന്നത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ സൗമ്യയുടെ മൃതദേഹവും പൊള്ളലേറ്റ നിലയില്‍ പ്രതി അജാസും. വൈകീട്ട് 3.3ംഓടെ സൗമ്യയുടെ മരണവെപ്രാളത്തിലുള്ള നിലവിളി കേട്ട് ഓടിയെത്തിയവരാണ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച അജാസിനെ പിടികൂടി പൊലിസില്‍ ഏല്‍പിച്ചത്. ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂന്ന് വര്‍ഷം മുന്‍പാണ് വള്ളികുന്നം സ്റ്റേഷനില്‍ സി.പി.ഒ ആയി സൗമ്യ എത്തുന്നത്. സ്റ്റുഡന്‍സ് പൊലിസ് കാഡറ്റ് പ്രവര്‍ത്തനങ്ങളുടെ ചുമതലയും സൗമ്യ വഹിച്ചിരുന്നു. മൂന്ന് കൂട്ടികളുടെ അമ്മയായ സൗമ്യയുടെ ഭര്‍ത്താവ് ആഴ്ചകള്‍ക്ക് മുന്‍പാണ് വിദേശത്തേക്ക് തിരിച്ചുപോയത്. പ്രതിയും സൗമ്യയും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. കൊലപാതകത്തിലേക്ക് വഴിതെളിച്ച കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ശേഷമേ പറയാനാകൂ എന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ജൂണ്‍ ഒന്‍പത് മുതല്‍ മെഡിക്കല്‍ അവധിയിലായിരുന്ന അജാസ് സൗമ്യയെ കൊലപ്പെടുത്താന്‍ ഏറെ ആസൂത്രണത്തോടെയാണ് സംഭവസ്ഥലത്തെത്തിയതെന്ന കാര്യം വ്യക്തമാണ്. കാഞ്ഞിപ്പുഴ കവലക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് സൗമ്യ സഞ്ചരിച്ച സ്‌കൂട്ടര്‍ പ്രതി കാറിടിച്ച് വിഴ്ത്തിയത്. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയും മരണം ഉറപ്പാക്കാനായി കാറില്‍ കന്നാസില്‍ കരുതിയ പെട്രോള്‍ സൗമ്യയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."