HOME
DETAILS
MAL
ഡോക്ടര്‍മാര്‍ പണിമുടക്കി സമരം ചെയ്യുന്നതിനോട് യോജിപ്പില്ല: മന്ത്രി കെ.കെ ശൈലജ
backup
June 15 2019 | 14:06 PM
തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ സമരാഹ്വാനം ചെയ്തതിനെതിരെ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഡോക്ടര്‍മാര്‍ പണിമുടക്കി സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് മന്ത്രി പറഞ്ഞു. തിങ്കളാഴ്ചയാണ് ഡോക്ടര്‍മാരുടെ ഐക്യദാര്‍ഢ്യ സമരം.
ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഒരു അവശ്യസേവനമാണ് ഡോക്ടര്‍മാരുടേത്. അതുകൊണ്ടു തന്നെ അവര്‍ പണിമുടക്കുന്നതിനോട് യോജിപ്പില്ല.
സേവനം തടസപ്പെടുത്തി പണിമുടക്കിലേക്കു പോകുന്നവരല്ല കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരെന്ന് മുന്‍പ് അനുഭവമുള്ളതാണ്. ഇനിയും അങ്ങനെ ചെയ്യില്ലെന്നാണ് കരുതുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."