നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി; പദ്ധതി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി നെല്‍വയലുടമകള്‍ക്ക് റോയല്‍റ്റി പ്രഖ്യാപിച്ചു. ഹെക്ടറിന് ഓരോ വര്‍ഷവും 2,000 രൂപ നിരക്കിലാണ് റോയല്‍റ്റി അനുവദിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. റോയല്‍റ്റി വിതരണം ചെയ്യുന്നത് നെല്‍കര്‍ഷര്‍ക്കുള്ള പ്രോത്സാഹനത്തിനൊപ്പം നെല്‍വയലുകളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകള്‍ റോയല്‍റ്റിക്ക് അര്‍ഹരാണ്. നെല്‍വയലുകളില്‍ വിള പരിക്രമണത്തിന്റെ ഭാഗമായി പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്ന നിലം ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും. കൃഷി ഭൂമി മൂന്ന് വര്‍ഷം തുടര്‍ച്ചയായി തരിശിട്ടാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കില്ല.
വീണ്ടും നെല്‍കൃഷി ആരംഭിക്കുമ്പോള്‍ റോയല്‍റ്റിക്ക് അപേക്ഷിക്കാം. റോയല്‍റ്റിക്കുള്ള അപേക്ഷ ംംം.മശാ.െസലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കര്‍ഷകര്‍ക്ക് വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം. ചടങ്ങില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."