'വ്യക്തി വിരോധം തീര്‍ക്കാന്‍ കന്യാസ്ത്രീ കള്ളക്കഥ മെനയുന്നു'- ആരോപണങ്ങളുമായി വീണ്ടും ബിഷപ്പ്
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. കേസില്‍ ചോദ്യം ചെയ്യലിന് അദ്ദേഹം ഇന്ന് ഹാജരാകാനിരിക്കെയാണ് ജാമ്യാപേക്ഷിലെ വിവരങ്ങള്‍ പുറത്തായിരിക്കുന്നത്.
കന്യാസ്ത്രീക്ക് വ്യക്തി വിരോധമാണെന്നും അതിനാല്‍ അവര്‍ കള്ളക്കഥ മെനയുകയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ആദ്യമൊഴിയില്‍ ലൈംഗികാരോപണം പറഞ്ഞിട്ടില്ല. കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയായിരുന്നെന്നും ബിഷപ്പ് ആരോപിക്കുന്നു. കന്യാസ്ത്രീയും ബന്ധുക്കളും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അപേക്ഷയിലുണ്ട്. പൊതുജനങ്ങളും മാധ്യമങ്ങളും തന്നെ ക്രൂശിക്കുന്നതായും ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു.
അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നു പറയുന്ന ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് ഉറപ്പു നല്‍കുന്നുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും. ഹരജിക്കൊപ്പം കന്യാസ്ത്രീക്കെതിരായ പരാതികളും ഹാജരാക്കും.
വാദം കള്ളം
അതേസമയം ബിഷപ്പിന്റെ വാദം കള്ളമെന്ന് കന്യാസത്രീയുടെ സഹോദരി ചാനലിനോട് പ്രതികരിച്ചു. തങ്ങള്‍ക്ക് ബിഷപ്പിനോട് യാതോരു വ്യക്തി വൈരാഗ്യവുമില്ല. സഹോദരിയെ പീഢിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളല്ലാതെ ബിഷപ്പുമായി തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്നും അവര്‍ പറഞ്ഞു.
ബിഷപ്പിനെതിരെ തങ്ങളുടെ കയ്യില്‍ തെളിവുകളുണ്ട്. അത് ആരേയും കാണിക്കില്ല. നിയമത്തിനു മുന്നില്‍ ഹാജരാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."