നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത അഴിമതിക്കഥകള്‍: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേട്ടുകേള്‍വിയില്ലാത്ത അഴിമതിക്കഥകളാണ് കേരളത്തില്‍ നടക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അഴിമതി ആരോപണങ്ങളും അതിലുള്‍പ്പെട്ട പേരുകളും ജനത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അധികാരത്തിന്റെ ഉന്നത സ്ഥാനത്തിലിരിക്കുന്നവര്‍ക്ക് ഇത്തരത്തില്‍ അഴിമതിയില്‍ പങ്കാളികളാകാന്‍ കഴിയുമോ എന്നതാണ് ജനങ്ങളെ സ്തബ്ധരാക്കുന്നത്. പൊതുജീവിതത്തില്‍ ആരോപണങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്ര ആഴത്തിലുള്ള അഴിമതികളെ കുറിച്ച് കേട്ടുകേള്‍വിയില്ലാത്തതാണ്.
സംസ്ഥാനത്ത് ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസുകളില്‍ സി.പി.എമ്മിന്റെയും പാര്‍ട്ടി നേതാക്കളുടെയും ബന്ധുക്കളുടെയും പങ്കിനെ കുറിച്ചുള്ള വിശദ റിപ്പോര്‍ട്ടുകള്‍ വരട്ടെ. തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍ന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് തരംഗമുണ്ടാകും. യു.ഡി.എഫ് കേരളത്തില്‍ ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."