കേന്ദ്ര സര്‍ക്കാരിന്റേത് ആര്‍.എസ്.എസ് റിമോട്ട് ഭരണം : മുഹമ്മദ് റിയാസ്
വടക്കാഞ്ചേരി: കേന്ദ്രത്തില്‍ ആര്‍.എസ്.എസ് നിയന്ത്രിത റിമോട്ട് ഭരണമാണ് നടക്കുന്നതെന്ന് ഡി.വൈ.എഫ.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആരോപിച്ചു. ഭരണകൂടത്തിന്റെ നെറികേടുകളേയും, ജനാധിപത്യ വിരുദ്ധതയേയും വിമര്‍ശിയ്ക്കുന്നവരേയും, ഇല്ലാതാക്കുകയാണ് ബി.ജെ.പി, ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം ചെയ്യുന്നത്. ഈ അക്രമികള്‍ക്ക് കുട പിടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. രാജ്യത്തെകോടി കണക്കിന് വരുന്ന ജനങ്ങളെ വഞ്ചിക്കുന്ന ഭരണമാണ് കേന്ദ്രത്തിലേത്. പ്രകടന പത്രികയില്‍ പറഞ്ഞ ഒരു കാര്യങ്ങളും നടപ്പാക്കുന്നില്ല.
യുവജനങ്ങളേയും, തൊഴിലില്ലാത്തവരേയും പട്ടിണിയിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. പിണറായി വിജയനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന യുവമോര്‍ച്ചയുടെ പ്രഖ്യാപനം വിവരമില്ലാത്തവരുടെ ജല്‍പ്പനവും, സ്വപ്നവും മാത്രമാണ്. സി.ടി ബിജു രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കുമ്പളങ്ങാട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിയ്ക്കുകയായിരുന്നു മുഹമ്മദ് റിയാസ്. സി.പി.എം വടക്കാഞ്ചേരി എരിയാ സെക്രട്ടറി പി.എന്‍ സുരേന്ദ്രന്‍ അധ്യക്ഷനായി. സേവ്യര്‍ ചിറ്റിലപ്പിള്ളി, പി.ബി അനൂപ്, എം.ജെ ബിനോയ്, എം.ആര്‍ അനൂപ് കിഷോര്‍, എസ്. ബസന്ത് ലാല്‍, എന്‍.കെ പ്രമോദ്കുമാര്‍, കെ.എം മൊയ്തു ടി.കെ ശിവന്‍, സി.എ നിത എന്നിവര്‍ പ്രസംഗിച്ചു. കുമ്പളങ്ങാട് കേന്ദ്രീകരിച്ച് പ്രകടനവും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലും രക്തസാക്ഷി ദിനാചരണം നടന്നു. പൊതു സമ്മേളനം പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."