നീറ്റ് പ്രവേശന പരീക്ഷക്കുള്ള കോച്ചിംഗ് ക്ലാസുകള്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കും
തൃശൂര്‍: കേരള സംസ്ഥാന പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ മെഡിക്കല്‍ എന്‍ട്രന്‍സ് നീറ്റ് പ്രവേശന പരീക്ഷക്കുള്ള കോച്ചിംഗ് ക്ലാസുകള്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയിട്ടും വലിയ ഫീസ് നല്‍കി പരിശീലനത്തിനു പോകാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഉന്നത നിലവാരമുള്ള ക്ലാസുകള്‍ നല്‍കാനാണ് തീരുമാനം. എബ്ലൈസ് എഡ്യു കെയര്‍ അക്കാദമിയുമായി സഹകരിച്ചാണ് ക്ലാസുകള്‍ നടത്തുക. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും പ്ലസ് ടു കഴിഞ്ഞ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. 21ന് രാവിലെ 9.30ന് ജവഹര്‍ ബാലഭവനില്‍വച്ച് പ്രവേശനം നല്‍കും. ബാലഭവനില്‍ തന്നെ 28 മുതല്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ഥികള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുകയും രക്ഷിതാക്കള്‍സഹിതം എത്തുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9562715019, 9496215019 എന്നീ നമ്പറുകള്‍ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.എം ജയപ്രകാശ്, സെക്രട്ടറി സുരേഷ് മമ്പറമ്പില്‍, ജില്ലാ പ്രസിഡന്റ് പാസ്റ്റര്‍ ബാബു മാത്യു, ഫാക്കല്‍റ്റി ഹെഡ് എന്‍.ബാലകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."