HOME
DETAILS
MAL
പാരീസ് ഉടമ്പടിയില്‍ യു.എസ് വീണ്ടും ചേരും: ബൈഡന്
backup
November 06 2020 | 03:11 AM
വാഷിങ്ടണ്‍: യു.എസില്‍ തെരഞ്ഞെടുപ്പില്‍ ഇലക്ടൊറല്‍ കോളജിലെ 270 എന്ന മാന്ത്രിക നമ്പറിലേക്ക് അടുത്തുകൊണ്ടിരിക്കെ താന്‍ അധികാരത്തിലെത്തുമെന്ന് ശുഭാപ്തി വിശ്വാസവുമായി ഡിമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്. എല്ലാ വോട്ടുകളും എണ്ണി കഴിയുമ്പോള്‍ താന്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ഉറപ്പാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് പറഞ്ഞു. 'ഞങ്ങള്‍ വിജയികളായി വരുമെന്ന് ഉറപ്പുണ്ട്. എന്നാല്‍ അത് എന്റേയോ ഞങ്ങളുടേതോ മാത്രം വിജയമായിരിക്കില്ല, അമേരിക്കന്‍ ജനതയുടെ വിജയമായിരിക്കും, നമ്മുടെ ജനാധിപത്യത്തിന്റെ വിജയമായിരിക്കും' ബൈഡന് ട്വിറ്ററില്‍ കുറിച്ചു.
കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള പാരീസ് ഉടമ്പടി കരാറില്‍ യു.എസ് വീണ്ടും ചേരുമെന്നും ബൈഡന് പ്രഖ്യാപിച്ചു. പാരീസ് ഉടമ്പടിയില്‍ നിന്ന് യു.എസ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പിന്മാറിയിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ബൈഡന്റെ ട്വീറ്റ്. 77 ദിവസത്തിന് ശേഷം ബൈഡന് ഭരണകൂടം വീണ്ടും പാരീസ് ഉടമ്പടിയില്‍ ചേരും' ബൈഡന് ട്വിറ്ററിലൂടെ വ്യക്തമാക്കി. നേരത്തെ ട്രംപ് പാരീസ് ഉച്ചകോടിയില്‍ നിന്ന് പിന്മാറിയതിനെതിരേ യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായി രംഗത്തെത്തിയിരുന്നു.
അധികാരത്തിലെത്തിയാല്‍ നീല, ചുവപ്പ് (ഡമോക്രാറ്റിക്, റിപ്പബ്ലിക്) വ്യത്യാസം ഉണ്ടാവില്ലെന്നും എല്ലാവരെയും ഒന്നായി കാണുമെന്നും ബൈഡന് പറഞ്ഞു. പുരോഗതി കൈവരിക്കുന്നതിനായി എതിരാളികളെ ശത്രുക്കളായി കാണില്ല. തങ്ങള്‍ ശത്രുക്കളല്ലെന്നും പരസ്പരമുള്ള വിശ്വാസം നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."