HOME
DETAILS
MAL
രണ്ടാമങ്കത്തില്‍ വീണുപോയ പ്രസിഡന്റുമാര്‍
backup
November 06 2020 | 03:11 AM
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാംഅങ്കത്തില്‍ പരാജയഭീതിയില്‍ നില്‍ക്കുമ്പോള്‍ നേരത്ത പരാജയമറിഞ്ഞ പ്രസിഡന്റുമാരുടെ ചരിത്രത്തിലേക്ക്. അഞ്ചു പ്രസിഡന്റുമാരാണ് നേരത്തെ രണ്ടാമങ്കത്തില്‍ വീണുപോയത്.
1.വില്ല്യം താഫ്റ്റ്
യു.എസിന്റെ 27ാ മത്തെ പ്രസിഡന്റായിരുന്ന വില്ല്യം താഫ്റ്റ്. 1909ല്‍ പ്രസിഡന്റായ താഫ്റ്റ് 1912ലെ തെരഞ്ഞെടുപ്പില്‍ യു.എസിന്റെ ചരിത്രത്തിലെ അതി പ്രശസ്തനായ പ്രസിഡന്റായ തിയോഡാര്‍ റൂസ്‌വെല്‍റ്റിനോട് പരാജയമറിഞ്ഞു.
2. ഹെര്‍ബര്‍ട്ട് ഹൂവര്‍
31മാത്തെ പ്രസിഡന്റായ ഹെര്‍ബര്‍ട്ട് ഹൂവര്‍. 1929 മുതല്‍ പ്രസിഡന്റായിരുന്ന ഹൂവര്‍ 1932ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫ്രാന്‍ക്ലിന്‍ റൂസ് വെല്‍റ്റിനോട് പരാജയപ്പെട്ടു. ഹൂവര്‍ അധികാരമേറ്റ ഉടനെയുണ്ടായ സ്‌റ്റോക് മാര്‍ക്കറ്റ് തകര്‍ച്ചയും തുടര്‍ന്നുള്ള ഗ്രേറ്റ് ഡിപ്രഷന്‍ എന്നറിയപ്പെട്ട യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തി തകര്‍ച്ചയുമായിരുന്നു ഹൂവറിന് തിരിച്ചടിയായത്. അതേസമയം യു.എസിന്റെ ചരിത്രത്തില്‍ മൂന്നാം തവണയും അധികാരത്തിലെത്തിയ പ്രസിഡന്റായി ഫ്രാന്‍ക്ലിന്‍ റൂസ്‌വെല്‍റ്റ് മാറുകയും ചെയ്തു.
3. ജെറാള്‍ഡ് ഫോര്‍ഡ്
38ാമത്തെ പ്രസിഡന്റായ ജെറാള്‍ഡ് ഫോര്‍ഡ്. യു.എസില്‍ തെരഞ്ഞെടുക്കപ്പെടാതെ അധികാരത്തിലെത്തിയ പ്രസിഡന്റായിരുന്നു ജെറാള്‍ഡ് ഫോര്‍ഡ്. റിച്ചാര്‍ഡ് നിക്‌സണ്‍ രാജിവച്ചതിനെത്തുടര്‍ന്ന് 1974ല്‍ ആണ് ഫോര്‍ഡ് പ്രസിഡന്റായി അധികാരമേറ്റത്. അമേരിക്കന്‍ ചരിത്രത്തിലെ പ്രമാദമായ വാട്ടര്‍ഗേറ്റ് ചോര്‍ച്ച നടന്നത് ഈ കാലഘട്ടത്തിലായിരുന്നു. കൂടാതെ സാമ്പത്തിക മാന്ദ്യവും നാണയപ്പെരുപ്പവുമായപ്പോള്‍ 1976ല്‍ ജിമ്മി കാര്‍ട്ടറിനോട് ഫോര്‍ഡ് പരാജയപ്പെടുകയായിരുന്നു.
4. ജിമ്മി കാര്‍ട്ടര്‍
യു.എസിന്റെ 39ാം പ്രസിഡന്റ് ജിമ്മികാര്‍ട്ടര്‍. 1977ല്‍ അധികാരമേറ്റ കാര്‍ട്ടര്‍ ഇറാനില്‍ തടവുകാരാക്കപ്പെട്ട യു.എസ് പൗരന്‍മാരെ മോചിപ്പിക്കുന്നതില്‍ പരാജപ്പെട്ടതോടെ 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ റൊണാള്‍ഡ് റീഗനോട് പരാജയപ്പെടുകയായിരുന്നു.
5. ജോര്‍ജ് ബുഷ് സീനിയര്‍
41ാമത് പ്രസിഡന്റ് സീനിയര്‍ ബുഷ് എന്നറിയപ്പെടുന്ന ജോര്‍ജ് എച്ച്.എബ്ല്യു ബുഷ് സീനിയര്‍. 1989ല്‍ അധികാരത്തിലേറി. ഇറാഖ് കുവൈത്ത് ആക്രമിച്ച ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്ക പങ്കാളിയായത് സീനിയര്‍ ബുഷിന്റെ ജനപിന്തുണ കുറയ്ക്കുകയും 1992ല്‍ നടന്ന തെരഞ്ഞടുപ്പില്‍ ബില്‍ക്ലിന്റനോട് പരാജയപ്പെടുകയുമായിരുന്നു.
ഡൊണാള്‍ഡ് ട്രംപ്
2017ല്‍ അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപ് പരാജയത്തിനരികെ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ നടപടികള്‍ തിരിച്ചിടിയായെന്നു വേണം വിലയിരുത്താന്‍. അധികാരമേറ്റ ഉടന്‍ രാജ്യത്തിന്റെ വിദേശ നടയങ്ങളില്‍ മാറ്റംവരുത്തുകയും കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു. എല്ലാത്തിലുമുപരി കൊവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ ട്രംപ് പരാജയപ്പട്ടതും രാജ്യം മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതും രണ്ടാമങ്കത്തില്‍ ട്രംപിന് തിരിച്ചടിയാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."