HOME
DETAILS

വിനയത്തില്‍ നിന്ന് വിലയനത്തിലേക്ക്

  
backup
June 15 2019 | 20:06 PM

samae-bismill-14-malayalam

 


സൂഫികളുടെ ആത്മഭാവം വിനയമാണ് എന്നുപറയാവുന്നതാണ്. പരമമായ പ്രാര്ഥനകളിലേക്ക് ഏതൊരാളെയും എത്തിക്കുക വിനയത്തിന്റെ പലതരത്തിലുള്ള തിരിച്ചറിവുകളാണ്. ആത്മനിഷേധത്തിന്റെയും നിസ്വമായ സമര്‍പ്പണത്തിന്റെയും അവനവന്റെ 'അഹം' ഭാവത്തെ ഇല്ലായ്മ ചെയ്യലിന്റെയും കഠിനമായ വഴികളിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് മാത്രമേ വിലയനം സാധ്യമാവുകയുള്ളു. 'മരണത്തിനു മുന്നേ നിങ്ങള്‍ മരിക്കുക' എന്ന പ്രവാചകവചനം സൂഫിവൃത്തങ്ങളില്‍ ഏറെ പ്രചാരം നേടുന്നതിന് കാരണവും മറ്റൊന്നല്ല. അഹത്തിന്റെ, ബോധത്തിന്റെ, ഉണ്മയുടെ നിരാസവും നിര്‍മാര്‍ജനവും ഭൂമിയുടെ പ്രലോഭനങ്ങള്‍ക്കിടയില്‍ എളുപ്പമല്ല. ഒന്നായിത്തീരലിന്റെ, ലയനത്തിന്റെ, ഒരുമയുടെ, ഏകത്വത്തിന്റെ ഏറ്റവും ഗാഢവും ഗൂഢവുമായ അവസ്ഥയിലെത്തണമെങ്കില്‍ 'ഞാന്‍' ഉണ്ട് എന്നും ഉള്ള 'ഞാന്‍' എന്താണെന്നും എന്തല്ലെന്നും അറിയേണ്ടിവരും. ഈ കവിത നിറയെ നിഷേധങ്ങളാണ്. താന്‍ ആരാണെന്നതിന്റെ ഉത്തരം തന്നെയാകാം ആരല്ല എന്നതിന്റെയും ഉത്തരം. ആരായിത്തീരണം എന്നതിലും അതേ ഉത്തരങ്ങള്‍ വന്നു വേദനിപ്പിക്കുകയോ വളര്‍ത്തുകയോ ചെയ്യാം.

ഹസ്രത് ഇനായത് ഷായുടെ ശിഷ്യനായിരുന്ന പ്രസിദ്ധ പഞ്ചാബി സൂഫി കവി ഹസ്‌റത് ബാബാ ബുല്ലേ ഷാഹ് എഴുതിയ കലാം ആണിത്. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നും കുടിയേറിയ സയ്യിദുകുടംബത്തിലെ പിന്മുറക്കാരനായി ഒരു പാക് ഗ്രാമത്തിലാണ് ബുല്ലേ ഷാഹ് ജനിച്ചത്. മുസ്‌ലിം, സിഖ്, ഹൈന്ദവ സമുദായങ്ങളുടെ വൈകാരികവും ആത്മീയവുമായ സഹവര്‍ത്തിത്തത്തിന്റെ ആവശ്യം ഊന്നിപ്പറയുന്ന നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഒപ്പം ഉള്ളുപൊള്ളയായിത്തീരുന്ന യാഥാസ്ഥിതിക മതപരതയെ അദ്ദേഹം നിര്‍ദയമായി തന്റെ കവിതകളിലെ രൂപകങ്ങളിലൂടെ വിമര്‍ശിക്കുകയും ഗൂഢരഹസ്യങ്ങള്‍ അറിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ലിഖിതചരിത്രങ്ങളെക്കാളും വാമൊഴിക്കഥകളില്‍ നിന്നും ബാബയുടെ തന്നെ കവിതകളിലെ പരാമര്‍ശങ്ങളില്‍ നിന്നുമാണ് ബുല്ലേ ഷായുടെ ജീവിതം അനുവാചകര്‍ക്ക് മനസ്സിലായിക്കിട്ടുന്നത് എന്നത് ഈ മിസ്റ്റിക്കിന്റെ ജീവിതത്തെ കൂടുതല്‍ മനോഹരവും അപ്രാപ്യവുമാക്കുന്നു. റിയാസ് അലി ഖാന്‍, ഇഖ്ബാല്‍ ബാഹു തുടങ്ങിയ പാകിസ്താനി ഗായകര്‍ പാടിയ പകുതിഭാഷ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെങ്കിലും ബുല്ലേ ഷാഹ് എഴുതിയ മുഴുകവിതയും ഇവിടെ മൊഴിമാറ്റിയിട്ടുണ്ട്.

ബുല്ലേയാ കീ ജാനേ മേ കോന്‍ - ബുല്ലേ ഷാഹ്

ബുല്ലേ ഷാഹ്, ഞാനാരെന്നെനിക്കറിയില്ല.
ആരാണ് ഞാനെന്നെനിക്കറിയില്ല.

പള്ളിയിലിരിക്കുന്ന വിശ്വാസിയല്ല ഞാന്‍,
കള്ളക്കര്‍മങ്ങളുമായിരിക്കുന്ന നിഷേധിയല്ല ഞാന്‍,
അഴുക്കുകള്‍ക്കിടയിലൊരു അഴകുമല്ല ഞാന്‍,
മൂസയല്ല. ഫറോവയുമല്ല.
ആരാണ് ഞാനെന്നെനിക്കറിയില്ല, ബുല്ലേ ഷാഹ്..

വേദപുസ്തകങ്ങള്‍ക്കകത്തില്ല ഞാന്‍,
കഞ്ചാവിലില്ല, കള്ളിലുമില്ല,
മത്തുപിടിച്ച മദോന്‍മാദങ്ങളിലില്ല,
ഞാനുണര്‍വിലില്ല, ഉറക്കിലുമല്ല
ആരാണ് ഞാനെന്നെനിക്കറിയില്ല, ബുല്ലേ ഷാഹ്..

സന്തോഷത്തിലില്ല, സന്താപത്തിലില്ല,
തെളിഞ്ഞതല്ല, അളിഞ്ഞ ചെളിയുമല്ല,
നീരില്‍ നിന്നല്ല, മണ്ണില്‍നിന്നുമല്ല,
തീയില്‍ നിന്നല്ല, കാറ്റില്‍ നിന്നുമല്ല,
ആരാണ് ഞാനെന്നെനിക്കറിയില്ല, ബുല്ലേ ഷാഹ്..

അറബിയുമല്ല, ലാഹോരിയുമല്ല,
ഇന്ത്യക്കാരനോ നാഗൂരിയോ അല്ല,
ഹിന്ദുവല്ല, തുര്‍ക്കിയല്ല, പെഷവാരിയല്ല,
ഞാനീ നാട്ടില്‍ കഴിയുന്നുമില്ല.
ആരാണ് ഞാനെന്നെനിക്കറിയില്ല, ബുല്ലേ ഷാഹ്..

മതങ്ങളുടെ രഹസ്യമെനിക്കറിയില്ല,
ആദമില്‍ നിന്നോ ഹവ്വയില്‍ നിന്നോ വന്നതല്ല,
ഞാനെന്റെ പേരെങ്ങും വച്ചിട്ടില്ല,
ഒരിടത്തിരിക്കുകയോ ഓടിപ്പോവുകയോ അല്ല,
ആരാണ് ഞാനെന്നെനിക്കറിയില്ല, ബുല്ലേ ഷാഹ്..

ഞാനാണ് തുടക്കം, ഞാനാണൊടുക്കം,
വേറാരെയുമെനിക്കറിയില്ല,
സമര്‍ഥരെയൊന്നും വേറെ കണ്ടില്ല,
ബുല്ലേ ഷാഹ്, ഒറ്റക്കാണോ ഞാന്‍?
ആരാണ് ഞാനെന്നെനിക്കറിയില്ല, ബുല്ലേ ഷാഹ്..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago