ഡി.വൈ.എഫ്.ഐ ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കം
രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും ഇനി സൗജന്യ ഭക്ഷണം ലഭിക്കും. ആശുപത്രി കോമ്പൗണ്ടിലെ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് സമീപം വെച്ചാണ് എല്ലാ ദിവസവും ഉച്ചഭക്ഷണം നല്‍കുക
വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജിലെത്തുന്നവര്‍ക്ക് ഇനി വിശന്നിരിക്കേണ്ടി വരില്ല. വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍ എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉച്ച ഊണ് പദ്ധതിക്ക് തുടക്കമായി.
രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും ഇനി സൗജന്യ ഭക്ഷണം ലഭിക്കും. ആശുപത്രി കോമ്പൗണ്ടിലെ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് സമീപം വെച്ചാണ് എല്ലാ ദിവസവും ഉച്ചഭക്ഷണം നല്‍കുക. പദ്ധതിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
ജില്ലാ സെക്രട്ടറി പി.ബി അനൂപ് അധ്യക്ഷനായി. സേവ്യാര്‍ ചിറ്റിലപ്പിള്ളി, പി.എന്‍ സുരേന്ദ്രന്, എ.എസ് കുട്ടി, എം.ജെ ബിനോയ്, എന്‍.കെ പ്രമോദ്കുമാര്‍, കെ.പി മദനന്, ടി.ആര് രജിത്ത്, പി.എന്‍ അനില്‍കുമാര്‍, പി.എസ്.എ ബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഓരോ ദിവസവും ഒരു മേഖല കമ്മിറ്റി വീതമാണ് ഉച്ചഭക്ഷണം നല്‍കുന്നത്. ഉദ്ഘാടന ദിവസമായ ഇന്നലെ കൊടുങ്ങല്ലൂര്‍ ബ്ലോക്കിലെ എസ്.എന്‍പുരം മേഖല കമ്മിറ്റിയാണ് ഭക്ഷണം നല്‍കിയത് 1500 പേര്‍ക്ക് ഉച്ചഭക്ഷണം നല്കി.
ഇനിയുള്ള ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ബ്ലോക്കിലെ ഒരോ മേഖല കമ്മിറ്റി വീതം ഭക്ഷണം നല്‍കും. ഇന്ന് മുള്ളൂര്‍ക്കര മേഖലാ കമ്മിറ്റിയും നാളെ മുണ്ടത്തിക്കോട് മേഖലാ കമ്മിറ്റിയുമാണ് ഭക്ഷണം വിതരണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."