ലൈഫ് ഭവനപദ്ധതി; മികച്ച നേട്ടവുമായി ഓച്ചിറബ്ലോക്ക് പഞ്ചായത്ത്
കരുനാഗപ്പള്ളി: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ലൈഫ് ഭവനപദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനത്തിലും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന് മികച്ച നേട്ടം.
നേരത്തേ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളില്‍ നൂറ് ശതമനം പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ജില്ലയില്‍ പ്രഥമസ്ഥാനം ബ്ലോക്ക് നേടിയിരുന്നു. തുടര്‍ന്നു വന്ന രണ്ടാം ഘട്ട പ്രവൃത്തിയായ ഭവനരഹിതര്‍ക്ക് വീട് നല്കുന്ന പദ്ധതിയില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായി പൊതു വിഭാഗത്തില്‍ 18064840 രൂപയും പട്ടികജാതി വിഭാഗത്തില്‍ 4386971 രൂപയും ചേര്‍ത്ത് ആകെ 22433811രൂപ ഗ്രാമ പഞ്ചായത്തുകള്‍ക്ക് കൈമാറി ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്ത് എത്തിയതായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്. അജയകുമാര്‍ അറിയിച്ചു.
ആലപ്പാട് - 14,36,879, ക്ലാപ്പന - 42,44,293, ഓച്ചിറ - 36,73,439, കുലശേഖരപുരം - 37,64,363, തഴവ - 38,03,607, തൊടിയൂര്‍ - 55,11,229 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകള്‍ക്ക് അനുവദിക്കപ്പെട്ട തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."