വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 10 കോടി തട്ടിയയാള്‍ അറസ്റ്റില്‍
തൊടുപുഴ: കുവൈത്തില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് 10 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. തമിഴ്‌നാട് സേലം വള്ളിനഗര്‍ സ്വദേശി എന്‍. രമേശ് (45) ആണ് പിടിയിലായത്. തമിഴ്‌നാട്, കേരളം സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.
കേരളത്തില്‍ 10ഓളം ജില്ലകളില്‍ പ്രതിക്കെതിരേ കേസുകളുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയായിരുന്നു. കഞ്ഞിക്കുഴി ആല്‍പാറ സ്വദേശിനി റിന്റു ജോര്‍ജിന്റെ പരാതിയെ തുടര്‍ന്ന് തൊടുപുഴ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് പ്രതിയെ പിടികൂടിയത്. സേലം കേന്ദ്രീകരിച്ച് അനുഷ് കണ്‍സല്‍ട്ടന്‍സി, പവിന്ദ്രാ കണ്‍സല്‍ട്ടന്‍സി എന്നീ സ്ഥാപനങ്ങള്‍ നടത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. വിസയുടെ ഫോട്ടോ കോപ്പി കാണിച്ചാണ് ഇയാള്‍ നിരവധി ആളുകളില്‍ നിന്നായി ഓണ്‍ലൈന്‍ മുഖേന പത്തു കോടിയോളം രൂപ തട്ടിയെടുത്തത്. കഞ്ഞിക്കുഴി സി.ഐ മാത്യു ജോര്‍ജ്, എസ്.ഐ ജാഫര്‍, എ.എസ്.ഐമാരായ മധു എം.ഡി, ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇടുക്കി കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."