HOME
DETAILS

ഇഴഞ്ഞുനീങ്ങുന്ന പ്രളയ പുനരധിവാസം

  
backup
June 15 2019 | 20:06 PM

kerala-flood-relief-16-06-2019

 

പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു രൂപം നല്‍കിയത് നിരവധി സമിതികള്‍. എന്നാല്‍ ഇതുവരെ എത്ര സിറ്റിങ് നടത്തി എന്നു ചോദിച്ചാലോ എന്തു പ്രവര്‍ത്തനം മുന്നോട്ട് പോയി എന്ന് ചോദിച്ചാലോ ഉത്തരമില്ല. മൂന്നു വര്‍ഷം കൊണ്ട് പൂര്‍ണമായും പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് പ്രമുഖരുടെയും ഐ.എ.എസ് തലപ്പുത്തള്ളവരുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിച്ചത്. പ്രളയം കഴിഞ്ഞ് ഒരു വര്‍ഷത്തോടടുക്കുമ്പോഴും പ്രഖ്യാപനങ്ങള്‍ മാത്രമാണുള്ളത്. ഇപ്പോള്‍ എന്താണ് നടക്കുന്നതെന്ന് പ്രമുഖര്‍ ഉള്‍പെട്ട സമിതി അംഗങ്ങള്‍ക്കു തന്നെ അറിയില്ല. കൂടാതെ സമിതിയിലുള്ളവര്‍ക്കുസ്ഥാനം നഷ്ടപ്പെട്ടിട്ടും പകരം സംവിധാനം ഉണ്ടാക്കിയിട്ടുമില്ല. സമിതിയില്‍ പെട്ട ഐ.എ.എസ് ഉന്നതര്‍ക്കാകട്ടെ, സ്വന്തം വകുപ്പുകള്‍ തന്നെ നോക്കാന്‍ നേരമില്ലാത്ത അവസ്ഥ. കൂടാതെ അഴിച്ചുപണിയും.


മുഖ്യമന്ത്രി അധ്യക്ഷനായ ഉപദേശക സമിതി, ഉന്നതതല അധികാര സമിതി, നിര്‍വഹണ സമിതി എന്നിങ്ങനെയാണ് പ്രളയ പുനര്‍നിര്‍മാണത്തിനു സര്‍ക്കാര്‍ രൂപം കൊടുത്തത്. ഇതിനു പുറമെ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ഒരു സെക്രട്ടേറിയറ്റ് സംവിധാനവും പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുന്നതിന് രൂപീകരിച്ചിരുന്നു.


മുഖ്യമന്ത്രി അധ്യക്ഷനായ ഉപദേശക സമിതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, തുറുമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആസുത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍ നായര്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ നായര്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന കെ.എം ചന്ദ്രശേഖര്‍, യുവസംരംഭകന്‍ ബൈജൂസ് ആപ്പിന്റെ സി.ഇ.ഒ ബൈജു രവീന്ദ്രന്‍, സാമ്പത്തിക വിദഗ്ധന്‍ ആലീസ് വൈദ്യന്‍, വ്യവസായി എം.എ യൂസഫലി, സി.ഡി.എസ് മുന്‍ ഡയരക്ടര്‍ ഡോ. കെ.പി കണ്ണന്‍, മുന്‍ ഹഡ്‌കോ ചെയര്‍മാന്‍ വി. സുരേഷ്, യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവരായിരുന്നു അംഗങ്ങള്‍. പദ്ധതികള്‍ സംബന്ധിച്ച് ഉപദേശവും മാര്‍ഗനിര്‍ദേശവും നല്‍കുകയാണ് ഉപദേശക സമിതിയുടെ മുഖ്യ ചുമതല.
സമിതി രൂപീകരിച്ചതിനു ശേഷം ആദ്യ യോഗം മാത്രമാണ് നടത്തിയത്. ഇതില്‍ തന്നെ പലരും പങ്കെടുത്തിരുന്നുമില്ല. ഇതില്‍ കേന്ദ്ര മന്ത്രിയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കസേര തെറിച്ചിട്ടും ഇപ്പോഴും സമിതി ഔദ്യോഗിക രേഖകളില്‍ കേന്ദ്രമന്ത്രി തന്നെയാണ് അദ്ദേഹം. വിവിധ വകുപ്പ് സെക്രട്ടറിമാരെ ഉള്‍പെടുത്തി നിര്‍വഹണ സമിതികളും രൂപീകരിച്ചിരുന്നു. ഇതിലെല്ലാം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനെയും അംഗമാക്കിയിരുന്നു. എന്നാല്‍ ജയരാജന്‍ രാജിവച്ചു പോയതിനു ശേഷം പകരം വന്ന സെക്രട്ടറിയെ നിയോഗിച്ച് ഉത്തരവിറക്കിയില്ല. കൂടാതെ പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ പ്രൊഫഷണലുകള്‍ ഉള്‍പെടുന്ന മോണിറ്ററിങ് സെല്‍ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കാനും ഏറ്റെടുക്കുന്ന പുനര്‍നിര്‍മാണ പദ്ധതികളുടെ നിര്‍വഹണത്തിനും മേല്‍നോട്ടത്തിനും വകുപ്പുതലത്തിലും ജില്ലാതല സമിതികള്‍ രൂപീകരിച്ചുമുള്ള ക്രമീകരണം ഉണ്ടാക്കാനും തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോഴും അത് ചുവപ്പു നാടയില്‍ തന്നെ. അതായത് പ്രളയ ദുരിതം അനുഭവിച്ച ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള കുരുട്ടുബുദ്ധിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കിയത്.


വിവിധ ധനകാര്യ സ്രോതസുകളില്‍ നിന്നാണ് പദ്ധതി നിര്‍വഹണത്തിനു ഫണ്ട് സ്വരൂപിക്കുകയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അത് യഥേഷ്ടം നടക്കുന്നുമുണ്ട്. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുനഃക്രമീകരണം, വായ്പാപരിധി ഉയര്‍ത്തുകവഴി ലഭ്യമാകുന്ന അധിക ഫണ്ട്, കേന്ദ്ര ദുരന്ത പ്രതിരോധ നിധിയില്‍ നിന്നും കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്നും ലഭ്യമായേക്കുന്ന വിഹിതം, കേന്ദ്ര സര്‍ക്കാര്‍ സ്‌കീമുകളിലെ ഫ്‌ളക്‌സി ഫണ്ട്, വേള്‍ഡ് ബാങ്ക്, എ.ഡി.ബി തുടങ്ങിയ മള്‍ട്ടി ലാറ്ററല്‍ ഏജന്‍സികളില്‍ നിന്നുളള സഹായം, ക്രൗഡ് ഫണ്ടിങ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സ്വരൂപിക്കുന്ന തുക, ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ- ഓപ്പറേഷന്‍ ഏജന്‍സി തുടങ്ങിയ ബൈലാറ്ററല്‍ ഏജന്‍സികളില്‍ നിന്നുളള സഹായം, നബാര്‍ഡ് ധനസഹായം, ഹഡ്‌കോ വായ്പ എന്നിവ വഴിയാണ് ഫണ്ട് കണ്ടെത്താനുള്ള തീരുമാനം. എന്നാല്‍ ഇതില്‍ ക്രൗഡ് ഫണ്ടിങ് തുടക്കത്തില്‍ തന്നെ പാളി. പിന്നെ മറ്റുള്ളവയെല്ലാം സര്‍ക്കാര്‍ കാര്യമല്ലേ, മുറ പോലെ നടക്കുന്നു.


കൂടാതെ പദ്ധതി നിര്‍വഹണത്തിനുള്ള സാമഗ്രികള്‍ ശേഖരിക്കുന്നതിന് വൈദഗ്ധ്യമുള്ള ഏജന്‍സിയെ ഏല്‍പ്പിക്കും, കേന്ദ്രീകൃത സംവിധാനത്തിലൂടെ ഗുണമേന്‍മയുള്ള സാധനം ലഭ്യമാക്കും, സി.എ.ജി ഓഡിറ്റിന് പുറമേ തേര്‍ഡ് പാര്‍ട്ടി ഓഡിറ്റിങ് നടത്തും എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളെല്ലാം തന്നെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.

സഹായം ഇനിയുമകലെ

പ്രളയംമൂലം നാശം സംഭവിച്ച വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും കണക്കെടുത്തെങ്കിലും എല്ലാവര്‍ക്കും സഹായം ഇതുവരെ എത്തിയില്ല. ഭാഗികമായി നാശനഷ്ടം സംഭവിച്ചത് 2,53,878 വീടുകള്‍ക്കാണ്. ഇതില്‍ 15 ശതമാനം നാശനഷ്ടം സംഭവിച്ച 1,29,998 വീടുകളും 16 മുതല്‍ 29 ശതമാനം വരെ നാശനഷ്ടം സംഭവിച്ച 74,934 വീടുകളും 30 മുതല്‍ 59 ശതമാനം വരെ നാശനഷ്ടം സംഭവിച്ച 27,259 വീടുകളും 60 മുതല്‍ 74 ശതമാനം വരെ നാശനഷ്ടം സംഭവിച്ച 14,929 വീടുകളും 75 മുതല്‍ 100 ശതമാനം വരെ നാശനഷ്ടം സംഭവിച്ച 96,114 വീടുകളുമാണുള്ളത്. ഇതില്‍ ഭാഗികമായി തകര്‍ന്ന വീടുകള്‍ക്കുള്ള 10,000 രൂപ ധനസഹായവും 60,000 രൂപ നഷ്ട പരിഹാരവും മുഴുവന്‍ പേര്‍ക്കും നല്‍കി. എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് ഒന്നാം ഗഡു മാത്രമേ നല്‍കിയിട്ടുള്ളൂ. കൂടാതെ ഭാഗികമായി തകര്‍ന്ന വീടുകളുടെ 96,114 അപ്പീലുകളില്‍ 94,238 വീടുകളില്‍ തീര്‍പ്പുകല്‍പ്പിച്ചുവെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.


തിരുവനന്തപുരം 1,693 859 528 277 983
കൊല്ലം 1,815 938 313 79 1998
പത്തനംതിട്ട 7,660 5,887 3,447 1,378 1,920
ആലപ്പുഴ 30,472 17,466 9,252 3,737 31, 482
കോട്ടയം 8,854 4,920 2,631 1,276 11,644
ഇടുക്കി 2,723 1,815 1,146 785 795
എറണാകുളം 54,175 31,892 8,758 2,646 30,926
തൃശൂര്‍ 8,557 4,679 4,917 2,721 10,268
പാലക്കാട് 2,337 1,457 1,203 1,124 861
മലപ്പുറം 3,794 1,627 614 395 412
കോഴിക്കോട് 3010 1,463 410 167 482
വയനാട് 3,693 1,283 588 216 2,465
കണ്ണൂര്‍ 820 399 120 89 2
കാസര്‍കോട് 395 249 109 39 0



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago