പെട്രോള്‍പമ്പുകളില്‍ സുരക്ഷാ ബോധവല്‍ക്കരണവും മിന്നല്‍ പരിശോധനയും
കൊല്ലം: ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും അപകടങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ കുറിച്ച് ജീവനക്കാര്‍ക്കും സമീപത്തെ കച്ചവടക്കാര്‍ക്ക് ബോധല്‍ക്കരണവും നടത്തി.
തുടര്‍ന്ന് ശങ്കേഴ്‌സ് ജങ്ഷന് സമീപം രാധാസ് പമ്പില്‍ നടന്ന പരിശോധനയില്‍ സുരക്ഷ ഉപകരണങ്ങള്‍ കാലഹരണപ്പെട്ടതും ഗുണ നിലവാരം ഇല്ലാത്തതുമാണെന്ന് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കാന്‍ ജില്ല ഫയര്‍ ഓഫിസര്‍ കെ. ഹരികുമാര്‍ നിര്‍ദ്ദേശിച്ചു.
വരുംദിവസങ്ങളിന്‍ സുരക്ഷ പരിശോധന തുടരും. സുരക്ഷാ ക്രമീകരണത്തിന് വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ പൊലിസിനോട് ശുപാര്‍ശ ചെയ്യുമെന്നും ജില്ലാ ഫയര്‍ ഓഫിസര്‍ അറിയിച്ചു.
കടപ്പാക്കട സ്റ്റേഷന്‍ ഓഫിസര്‍ സുരേഷ് കുമാര്‍, ചാമക്കട ഫയര്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സാബു ലാല്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."